Sunday, April 4, 2010

മോഹം




ഞാന്‍ ,മൌനത്തെ പ്രണയിച്ചത്
ഏകാന്തതയില്‍ ഒരു
കൂട്ടുതേടിയായിരുന്നു.


വിവാദങ്ങളെ വര്‍ജ്ജിച്ചത്,
വിഷാദസ്മരണകളെ
ഒളിപ്പിക്കാനായിരുന്നു.


മഞ്ഞുത്തുള്ളിയെ മോഹിച്ചത്,
നൈര്‍മ്മല്യത്തോടുള്ള
അഭിനിവേശത്താലായിരുന്നു.


മലനിരകളെ നോക്കിനിന്നത്,
തടവറകളില്‍ നിന്നുള്ള മോചനം
തേടിയായിരുന്നു!



ശീദേവിനായര്‍.

6 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

jayanEvoor said...

ആശംസകൾ!

ﺎലക്ഷ്മി~ said...

മഞ്ഞുത്തുള്ളിയെ മോഹിച്ചത്,
നൈര്‍മ്മല്യത്തോടുള്ള
അഭിനിവേശത്താലായിരുന്നു.


കൊള്ളാം..

ഉമ്മുഅമ്മാർ said...

വളരെ നല്ല വരികൽ മഞ്ഞുത്തുള്ളിയെ മോഹിച്ചത്,
നൈര്‍മ്മല്യത്തോടുള്ള
അഭിനിവേശത്താലായിരുന്നു.
എന്തെഴുതണം എന്നറിയില്ല ... എല്ലാവിധ ഭാവുകങ്ങളും..

jwaala said...

വാക്കുകളാല്‍ വരച്ചിട്ട ചിത്രം അതി മനോഹരം. അഭിവാദ്യങ്ങള്‍

abiogenous said...

മനോ വിഹാരങ്ങള്‍.അധ് പറയാനോ ഈ സ്ഥലം