Wednesday, April 21, 2010

യാത്ര




പിരിയാംനമുക്ക് വീണ്ടുംജനിയ്ക്കാന്‍
അനന്തതയില്‍ വച്ചു കണ്ടുമുട്ടാന്‍.
ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കാം നമുക്ക്
ഒരിത്തിരിക്കണ്ണീര്‍ തുടച്ചുമാറ്റാം.


എന്തിനായ് നമ്മളൊത്തുചേര്‍ന്നു
ദുഃഖം നല്‍കിപ്പിരിയാന്‍ മാത്രം
സ്വപ്നങ്ങളെല്ലാം വെറും മിഥ്യ
ഒരിക്കലുമെത്തിനോക്കാത്ത സത്യം.


കണ്ണീര്‍ വറ്റിയ ജീവിതത്തില്‍
നഷ്ടസ്വര്‍ഗ്ഗത്തിന്‍ കാത്തിരിപ്പില്‍
നീളുന്ന പാതയില്‍ നമ്മള്‍ വീണ്ടും
ഏകാന്തയാത്രികരായി മാറി.




ശ്രീദേവിനായര്‍.
(മേഘതാഴ്വര)

3 comments:

ഒരു യാത്രികന്‍ said...

എന്തിനായ് നമ്മളൊത്തുചേര്‍ന്നു
ദുഃഖം നല്‍കിപ്പിരിയാന്‍ മാത്രം...........അതും യാത്രയുടെ ഭാഗം......സസ്നേഹം

Typist | എഴുത്തുകാരി said...

എവിടെയോ കണ്ടുമുട്ടുന്നു, എവിടെയോ വേര്‍പിരിയുന്നു, യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു...

ramanika said...

we meet to part
part only to meet again!