Saturday, January 1, 2011

പുലരി

ഞാനിതാവീണ്ടും വിരുന്നിനെത്തുംപൊന്‍
പുലരിയെക്കാണുവാനായി നിന്നു.
പാഴ്മനം കാണാതുഴലുമെന്‍ മണിവേണു
ഗാനമുതിര്‍ത്തുമയങ്ങീ.


പാഴ്ശ്രുതിമീട്ടുമെന്‍ തംബുരുവെന്തിനോ
വീണ്ടും മിഴിനീര്‍തുടച്ചൂ
നീറുമെന്നുള്ളവും എന്തിനോകേണു
നിന്മനം തേങ്ങുന്ന കാഴ്ചകണ്ടു.


ചുറ്റമ്പലങ്ങളില്‍ തേടിഞാനെന്തിനോ
ഉള്ളം കലങ്ങിയ മനസ്സുമായീ,
കാണാത്തമട്ടില്‍ തിരിഞ്ഞുനിന്നീടുന്ന
ദേവനുമെന്നെക്കണ്ടതില്ല.!


ശ്രീദേവിനായര്‍.


“പ്രിയപ്പെട്ടവര്‍ക്കെല്ലാം എന്റെ
നവവത്സരാശംസകള്‍“

4 comments:

ramanika said...

നവവത്സരാശംസകള്‍!

ഹന്‍ല്ലലത്ത് Hanllalath said...

ഈണത്തില്‍ ചൊല്ലാവുന്ന മനോഹരമായ വരികള്‍.
നന്ദി...


പിന്നെ,
ഉള്ളം എന്നാല്‍ മനസ്സ് അല്ലെങ്കില്‍
ഹൃദയം എന്ന് തന്നെയല്ലേ..?
ഉള്ളം കലങ്ങിയ മനസ്സ് എന്നത് ശരിയാണോ ?

കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വേരിഫിക്കാഷന്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

ramanika,
നന്ദി.


hanllalath,

ഉള്ളം.

ഇവിടെ “അകം”
അല്ലെങ്കില്‍ ഉള്‍വശം
എന്ന അര്‍ത്ഥത്തിലാണ്
ഞാന്‍ എഴുതിയത്.



നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍