Sunday, January 30, 2011

നഷ്ടങ്ങള്‍




അശരീരിയായിരുന്നോ?
ഞാനിന്നുമറിഞ്ഞതില്ല,
കാവ്യങ്ങളായിരുന്നോ?വെറും
കവിതകളായിരുന്നോ?



മറക്കാതെമനസ്സിന്നും പുറകേപായുന്നു,
കവിയുടെ ആത്മവിലാപമായീ.
അലയാതെ നിഴലുപോല്‍
അലിയുന്നു ഞാനുമിന്നും,
അറിയാതെയറിയുന്നാഹൃദയരാഗം!


കുളിരേകാന്‍ മഴയായ് പൊഴിയുന്നു
നിത്യവുമലിവൂറും ഹൃദയത്തിന്‍രാഗതാളം,
പ്രണയത്തിന്‍മിഴിനീര്‍,മഴതന്റെവര്‍ണ്ണങ്ങള്‍,
മഴവില്ലിന്‍ നിറമായി,നഷ്ടപ്രണയമായീ.


തേടുന്നു ഞാനിന്നും നനവാര്‍ന്ന കണ്‍കളാല്‍,
വിരഹത്തിന്‍ ശൂന്യതകണ്ടു നില്‍ക്കാന്‍.


നഷ്ടങ്ങള്‍നഷ്ടങ്ങള്‍ആത്മാവിന്‍പുഷ്പങ്ങള്‍,
വിടരാത്തമൊട്ടുപോല്‍ കൂമ്പിനിന്നു.
സ്വപ്നങ്ങള്‍സ്വപ്നങ്ങള്‍,മനസ്സിന്റെപുണ്യങ്ങള്‍,
വിടവാങ്ങി വീണ്ടും തിരിച്ചുവന്നോ?



ശ്രീദേവിനായര്‍

4 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു ലളിതഗാന സൌകുമാര്യം

poor-me/പാവം-ഞാന്‍ said...

നഷ്ടങ്ങള്‍നഷ്ടങ്ങള്‍ആത്മാവിന്‍പുഷ്പങ്ങള്‍,
വിടരാത്തമൊട്ടുപോല്‍ കൂമ്പിനിന്നു.
സ്വപ്നങ്ങള്‍സ്വപ്നങ്ങള്‍,മനസ്സിന്റെപുണ്യങ്ങള്‍,
വിടവാങ്ങി വീണ്ടും തിരിച്ചുവന്നോ?

വീണ്ടും തിരിച്ചു വരാനായി ഇപ്പോള്‍ വിട പറയട്ടെ..

uthamanarayanan said...

വിടരാത്തമൊട്ടുപോല്‍ കൂമ്പിനിന്നു.
Good weaving of words born out of natural hues depicting emotions on the canvas of verse.

Jithu said...

നന്നായിരിക്കുന്നു എന്നു പറയാന്‍ ഞാനാര്......
അതിനാല്‍ എനിക്കിഷ്ടപ്പെട്ടു എന്നു പറയാം.. :D

(പിന്നെ,എന്താ ഇതു കവിത എന്ന വിഭാഗത്തില്‍ ഇടാത്തത്.....?)