Wednesday, August 31, 2011

താദാത്മ്യം




എന്റെ ശരീരത്തിനെ ഞാന്‍,എത്രമാത്രം സ്നേഹിച്ചിരുന്നു
വെന്ന് മനസ്സിലാക്കിയത്;
അമ്മയുടെ ശരീരം ഭസ്മമായി എന്നെ നോക്കിച്ചിരിക്കുമ്പോ
ഴായിരുന്നു!

കണ്ണുകള്‍ ആരുടേതായിരുന്നു?
കണ്ണാടിയില്‍ക്കണ്ട മുഖത്തിന്റെ സാമ്യം
ആരുടേതായിരുന്നു?
ചുണ്ടുകള്‍?
അറിയില്ല,ഒന്നുമെനിയ്ക്കറിയില്ല;
പക്ഷേ,
ഒന്നുമാത്രം എന്നെ അതിശയിപ്പിച്ചു;

വേദനയുടെ  നെരിപ്പോടില്‍ അമ്മയെ
ക്കുറിച്ചുള്ള ചിന്തകള്‍ നീറ്റിയെടുക്കാന്‍
 രക്തബന്ധത്തിനു തീവ്രമായ കഴിവ്
നല്‍കിയ  ശക്തിയ്ക്ക് അല്പവും കളങ്കമില്ലായിരുന്നു!

അതുതന്നെയല്ലേ,പൊക്കിള്‍ക്കൊടിബന്ധവും?


അമ്മയുടെ  ആത്മാവിനു  ശാന്തിനേരുന്നു!




ശ്രീദേവിനായര്‍


4 comments:

sheethal pk said...
This comment has been removed by the author.
sheethal pk said...
This comment has been removed by the author.
sheethal pk said...

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ ആ അമ്മയെ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥിക്കുന്നു.
കാരണം അമ്മയെന്ന പുസ്തകം ഒരു ജന്മം കൊണ്ട് വായിച്ചു തീര്‍ക്കുവാന്‍ പറ്റാത്തതാണ്............

uthamanarayanan said...

അമ്മയുടെ ശരീരം ഭസ്മമായി എന്നെ നോക്കിച്ചിരിക്കുമ്പോ
ഴായിരുന്നു!
Having Borne (me) for ten months braving all discomforts, happy at having
begotten (me) taking me in both her arms and giving her precious breastfeed, such a
one will I ever see in any other birth?
Having borne me for 300 days after doing penance to Lord Shiva day and night, can
I apply fire to such a mother?
Mother was alive yesterday at home or in the street, today she is consumed by fire
and has become ashes. Come ye, one and all without hesitation, to sprinkle milk.
Every thing in the world is Shiva's Form (Shiva Mayam).

Saint Pattinathar of Tamil Nadu said about his mother when he cremated him mother