Tuesday, December 6, 2011

പൊയ്മുഖം










ഒരു ചിത്രത്തിലോ,ശില്പത്തിലോ
കഥയിലോ,കവിതയിലോ കാണാത്ത
പൊയ്മുഖത്തെത്തേടിയലഞ്ഞ ഞാന്‍
അത്ഭുതപ്പെട്ടത്;
സ്വന്തം മുഖം  കണ്ണാടിയില്‍
കണ്ടപ്പോഴാണ്!
 

 സത്യത്തിന്റെ മുഖം തേടിയ
എന്നെ നിരാശയുടെ നീര്‍ക്കയത്തിലേയ്ക്ക്
 തള്ളിക്കളയാന്‍ ശ്രമിക്കുമ്പോഴെല്ലാം

ഞാന്‍  എന്റെ  അന്യേഷണം
തുടരുകയായിരുന്നു!





ശ്രീദേവിനായര്‍

5 comments:

Absar said...

നന്നായിട്ടുണ്ട്. കൂടുതല്‍ എഴുതുക..
http://absarmohamed.blogspot.com/

SreeDeviNair.ശ്രീരാഗം said...

Absar,
നന്ദി...


സസ്നേഹം,
ശ്രീദേവിനായര്‍

കുട്ടപ്പന്‍സ്... said...

മുഖംമൂടിക്കടിയില്‍ നിജസ്ഥിതി അറിയുവാന്‍ കഴിഞ്ഞുവല്ലോ.. അതുതന്നെ നല്ലൊരു നാളേക്കുള്ള തുടക്കം എന്ന് ആശ്വസിക്കാം..

SreeDeviNair.ശ്രീരാഗം said...

കുട്ടപ്പന്‍സ്,
നന്ദി....


സസ്നേഹം,
ശ്രീദേവിനായര്‍

ചന്തു നായർ said...

എഴുതുക ഇനിയും...വാക്കുകൾ വർണ്ണമഴകളാകട്ടെ