Saturday, December 31, 2011

ഭാവങ്ങള്‍





ഭാവങ്ങളില്‍ തീവ്രത നിഴലിക്കുന്ന മുഖങ്ങളില്‍
സൌന്ദര്യമുണ്ടായിരുന്നു.
സന്ദേശവും ,സന്ദേഹവുമുണ്ടായിരുന്നു.

ലക്ഷ്യമില്ലാത്തചിന്തകളുടെ ശരവേഗങ്ങള്‍ക്ക്
സ്ഥാനചലനങ്ങളുടെ മോഹഭംഗങ്ങളുണ്ടായിരുന്നു,
 നോട്ടത്തിന് കാത്തിരിപ്പിന്റെ അക്ഷമയുണ്ടായിരുന്നു.

അടച്ചിട്ട വാതിലുകളില്‍ അടയാത്ത വിരികളുണ്ടാ
യിരുന്നു.
തുറന്ന ജനാലകളില്‍ മറഞ്ഞ നിഴലുകളും.

എങ്കിലും;
തീവ്രമായ  വികാരങ്ങളില്‍ ലഹരിയുണ്ടാ
യിരുന്നു;
കയ്പ്പിന്റെ  മധുരവും.




ശ്രീദേവിനായര്‍



“എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍  “

2 comments:

ചന്തു നായർ said...

എങ്കിലും;
തീവ്രമായ വികാരങ്ങളില്‍ ലഹരിയുണ്ടാ
യിരുന്നു;
കയ്പ്പിന്റെ മധുരവും....കവിത നന്നായി.

SreeDeviNair.ശ്രീരാഗം said...

അഭിപ്രായത്തിനു നന്ദി


സസ്നേഹം,
ശ്രീദേവിനായര്‍