Thursday, July 19, 2012

അമ്മ





അമ്മതന്‍ നെഞ്ചില്‍ നെരിപ്പോടായ്
വേദനയിലിന്നു നൂലുകെട്ട്...
കണ്ണീരുകൊണ്ടു തുലാഭാരം,
പിന്നെ നന്ദികേടിന്നുപ്പില്‍ ചോറൂണ്.


പൊന്നുണ്ണിക്കണ്ണനെന്ന,ന്നമ്മചൊല്ലിയ
വാക്കുകള്‍ക്കിന്നില്ല നാനാര്‍ത്ഥം;
 വാതോരാതന്നമ്മ എണ്ണിപ്പറഞ്ഞതും
വായ്ത്താരിയായിന്നു മാറിപ്പോയ്.



നന്നായുറങ്ങുന്ന പൊന്മകനിന്നലെ
ഒട്ടുമുറങ്ങാതുണര്‍ന്നിരുന്നു;
 നീറിപ്പുകയുന്നഓര്‍മ്മകളിന്നലെ
ചിത്തത്തെ തൊട്ടുതലോടിനിന്നു.








ചിന്തയിലായിരം  മുള്ളുള്ളവാക്കുകള്‍ 
കൈവിട്ട ബാണങ്ങളായ് ചമഞ്ഞു;
അമ്മതന്‍ നെഞ്ചിലെക്കൂട്ടിലെപൈങ്കിളി
അന്നും ചിറകിട്ടടിച്ചു വീണു.






ശ്രീദേവിനായര്‍


4 comments:

Unknown said...

നന്നായി... നല്ല വരികളും.... പക്ഷേ ഒരൽപ്പം അവ്യക്തത ബാക്കി ഉണ്ട്, എന്റെ കുറ്റമാവാം

SreeDeviNair.ശ്രീരാഗം said...

സുമേഷ്,
നന്ദി....

സസ്നേഹം,
ശ്രീദേവിനായര്‍

Shaleer Ali said...

തിരിച്ചറിയാതെയും തിരിച്ചു കിട്ടാതെയും പോകുന്ന സ്നേഹം...
സുഹൃത്ത്‌ സുമേഷ് പറഞ്ഞ പോലെ ഒരു അവ്യക്തത.. എനിക്കും ഫീല്‍ ചെയ്യുന്നു...
ആദ്യ വരികളില്‍ നഷ്ട്ടമായ സ്വപ്നങ്ങളും...
അവഗണനയില്‍ വേവുന്ന ഒരമ്മയുടെ മനസ്സും കണ്ടു....
പക്ഷെ ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്ന മകന്‍...??
അത് അമ്മയുടെ മമനസ്സിന്റെ ഉള്ളിലാവാം... എന്ന് ഞാന്‍ നിനക്കുന്നു....:)
ആശംസകള്‍....

SreeDeviNair.ശ്രീരാഗം said...

അലി,

ആ...അവ്യക്തതയാണ്
ഒരു അമ്മയുടെ മനസ്സ്.....
പലതും മറക്കുമ്പോഴും,പലതും
ഓര്‍ക്കുമ്പോഴും....
പലവട്ടം ചിന്തിക്കുന്ന ഒരു മനസ്സ്..

അതു പലരും കാണാതെ പോകുന്നു.

സസ്നേഹം,
ശ്രീദേവിനായര്‍