
ഏകാന്തതയുടെ ഗ്രഹത്തില്‍
ഞാനെന്റെ ദുഃഖങള്‍ക്കായി
ഒരു സ്മാരകം പണിയുകയാണ്ചിന്തകള്‍
ശലഭങളായി പറക്കുകയാണ്
വരുമെന്നുറപ്പിച്ച സുഹ്റുത്തുക്കളുടെ
വിളിപോലുമില്ല
വിലാപങള്‍ ഇപ്പോള്‍ മനസ്സിനകത്താണുള്ളത്
അത് ശരീരത്തിന്റെ അവകാശമാണ്
വിലാപങള്‍ക്ക് ഭാഷയുമില്ലനാടോ, വീടോ ഇല്ല
അവ ഒരിടത്ത് നിന്ന് ഉത്ഭവിച്ച്എങോ പോകുന്നു.
എന്നാല്‍, വഴിയേപോകുന്ന വേദനകള്‍ക്ക് പാര്‍ക്കാന്‍എന്റെ ശരീരം മതിയോ?
ഓര്‍മയുടെ കടല്‍ക്കരയില്‍
ഞാന്‍ നില്‍ക്കുകയാണ്
എന്നാല്‍ എന്റെമനസ്സിപ്പോള്‍ മണല്‍ത്തരികള്‍പോലെ ശിഥിലമാണ്