
ഈ മനസ്സിലിനി പ്രേമമില്ല!
പ്രണയങ്ങളൊഴിഞ്ഞ മനസ്സിന്റെ
ശ്മശാനപ്പുക മാത്രമേയുള്ളു
പലരും വലിച്ചെറിഞ്ഞ
പ്രണയാവശിഷ്ടങ്ങള്
പെറുക്കിക്കൂട്ടി തീയ്യിടുകയായിരുന്നല്ലോ
എന്റെ എക്കാലത്തെയും വിധി.
പ്രണയാവശിഷ്ടങ്ങള്‍ക്കായി
ഞാന്‍ കാത്തിരുന്നു.
യുദ്ധം ചെയ്യാനായി ഓടുന്നവരുടെ
പണം മോഷ്ടിക്കാനായി ഉഴറുന്നവരും
സായാഹ്നസവാരിക്കാരും
എനിക്കു എറിഞ്ഞു തന്ന-
ഈ അവശിഷ്ടങ്ങളൊക്കെയും
യാതൊരു പവിത്രതയും കല്പിക്കാതെ
ഞാന്‍ തീയ്യിട്ടു!
എത്ര സ്വതന്ത്ര, ഞാന്‍!
8 comments:
അയ്യപ്പന് മാഷിന്റെ സ്റ്റൈലൊക്കെ എവിടെയൊ മിന്നിമറയുന്നപോലെ..
കൊള്ളാം,തുടരുക..
“പ്രണയാവശിഷ്ടങ്ങള്ക്കായിഞാന് കാത്തിരുന്നു“ എന്ന വരി ഒഴിച്ചാല്‍ ബാക്കി ഇഷ്ടായി
notsobad
കൊള്ളാം നായരേ
:)
വരികള്‍ നന്നായി ചേച്ചീ...
നല്ല കവിത..
തുടര്‍ന്നും എഴുതുക ..
നല്ല ശൈലി
Post a Comment