Wednesday, November 21, 2007

കാഴ്ചകളുടെ നാനാത്വം


പുറം ലോകം വലിയ ചതിയാണ്
വേഷമോ, കാഴ്ചയോ,വസ്തുവോ
എന്നെ വിശ്വസിപ്പിക്കുന്നില്ല.
തൊട്ടാല്‍ എല്ലാം മഞ്ഞുപോലെ
ഉരുകിപോകുകയാണ്
കണ്‍മുമ്പിലെ വസ്തുക്കള്‍ക്ക്
പൊതുവായ കുലമുണ്ടോ?
ഉണ്ടായിരുന്നെങ്കില്‍ അവ
ഒരേ ഭാഷയില്‍ സംസാരിച്ചേനെ!
മനസ്സില്‍ ഞാന്‍ കണ്ടതൊക്കെ
എന്റെ കണ്ണുകള്‍ കണ്ടില്ല,
കണ്ണുകള്‍ വാരിവലിച്ചിട്ടുതന്ന-
സുന്ദര രൂപങ്ങളൊക്കെയും
എവിടെയോ ഒളിച്ചു പോയി.
കാണാമറയത്തുള്ള കണ്ണുകളേ,
നിങ്ങള്‍ക്ക്, സമാധാനം!
ഈ ലോകം കാഴ്ചയേയല്ല,
കാണാമറയത്താണ്!!!!!!