
ശരീരം പാഴ്വസ്തുവാണെന്ന് മനസ്സിലാക്കുമ്പോഴും
മനസ്സ് കാമത്തിന്റെ പുറകേ പായുന്നു.
രതിക്കു കൊതിക്കുന്നൂ.........
ജന്മങ്ങളില്‍ വസന്തം പേറുന്നു..........
പുതുനാമ്പുകള്‍ ഉണരുന്നു!
സ്ഥായിയായ മനുഷ്യമനസ്സേതാണ്? വിചാരങ്ങളേതാണ്?
അത് മരുഭൂമിയിലെ മരീചികയായ്,
പ്രണയത്തിന്റെ കുളിരായ്,
പ്രേമത്തിനുവേണ്ടി കാത്തുനില്ക്കുകയും ചെയ്യുന്നു.
നിഗൂഡമനസ്സ് സ്ത്രീക്കുമാത്രമാണോ?
ആയിരിക്കാം. അവള്‍ക്ക്, മനസ്സില്‍
ഒരായിരം ചിന്തകളെ ഒളിച്ചു വയ്ക്കാന്‍ കഴിയുന്നു!
അതിലുപരി മോഹങ്ങളേയും, മോഹഭംഗങ്ങളേയും!
പൂര്‍ത്തികരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ അവള്‍ നിത്യവും ചുമക്കുന്നു!
ഭാരം സഹിക്കുവാനാകാതെ, നെടുവീര്‍പ്പുകളായ്........
അവ പുറത്തുവരാന്‍ ശ്രമിക്കുന്നു. അപ്പോഴും അവള്‍,
പ്രതീക്ഷകള്‍ സൂക്ഷിക്കുന്നു!!!!!
പ്രണയത്തിനു, രൂപവും ഭാവവും പ്രായവുമില്ലെന്ന് മനസ്സിലാക്കുന്നു!!!