Monday, August 25, 2008

ഒരു മത്സ്യം കേരളതീരം കാണുന്നു.

അറബിക്കടലിന്റെ ഉള്ളില്‍നിന്ന്
ഒരു മത്സ്യം നീന്തിത്തുടിച്ചു വരികയാണ്.
സ്രാവുകളെയും തിമിംഗലങ്ങളെയും
വെട്ടിച്ചു പായുകയാണത്.

തീരെ ചെറുതല്ലാത്ത
അതിന്റെ തലയില്‍
മിന്നുന്ന എന്തോഉണ്ട്.

ചിറകുകള്‍ ചലിപ്പിക്കാതെയും
ചലിപ്പിച്ചുംഅതുതന്റെ നീന്തല്‍
പാടവം പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരുന്നൂ.

ചിലപ്പോള്‍ അതു ജലാശയത്തില്‍
നിശ്ചലമാണ്.
ആയിരക്കണക്കിനാളുകള്‍ തന്റെ
ചലനങ്ങള്‍ നിരീക്ഷിക്കാന്‍
ഗാലറിയിലിരിക്കുന്നുവെന്ന്
അതു സങ്കല്‍പ്പിക്കുന്നപോലെ.

ജലത്തിനുള്ളിലെ വിവരിക്കാ-
നാവാത്തനിറംതന്റെ നിറമാണെന്ന്
മത്സ്യംവിചാരിച്ചു.

നിറങ്ങളില്‍നീന്തിത്തുടിക്കുന്നതില്‍
മത്സ്യം ആഹ്ലാദിച്ചു.
ഇല്ലാത്തശത്രുവിനെയും
ഉണ്ടെന്നുസങ്കല്‍പ്പിച്ചു.

ജലം എങ്ങോട്ടാണുപോകുന്ന-
തെന്നറിയാതെമത്സ്യംചാഞ്ഞും
ചരിഞ്ഞുംവാള്‍പയറ്റുകാരനെ
പ്പോലെ വെട്ടിമാറിക്കൊണ്ടിരുന്നൂ.

സമുദ്രത്തിനുള്ളിലേയ്ക് വരുന്ന
തരംഗശക്തിയില്‍
മത്സ്യം കാമോത്സുകനായി.

ഇണചേരല്‍ വെറും
പ്രായോഗികതമാത്രം.

മനസ്സും ശരീരവും
വേര്‍പിരിയാത്ത അവസ്ഥയില്‍
മത്സ്യം ചലനത്തെയും
മോഹത്തെയും വേര്‍തിരിച്ചില്ല.

നീന്തിത്തുടിച്ച്
കേരളതീരത്ത്എത്തുമ്പോഴേയ്ക്കും
മത്സ്യത്തിന് ഉത്സാഹം കൂടി.
ആഴംകുറഞ്ഞ ,ബോട്ടുകള്‍
ഇളക്കി മറിച്ചതീരത്ത്
പക്ഷേ,മത്സ്യങ്ങളസ്വസ്തരാവുന്നത്
ആ മത്സ്യം കണ്ടു.


ശ്രീദേവിനായര്‍.






9 comments:

അനോണിമാഷ് said...

മനോഹരം!
ഈയിടെ സിഡ്നി തുറമുഖത്ത് ഒറ്റപ്പെട്ടുപോയ കോളിന്‍ എന്ന തിമിംഗലക്കുട്ടിയുടെ കദനകഥയാണോ ഈ വരികള്‍ക്ക് പ്രചൊദനം?

സുല്‍ |Sul said...

കൊള്ളാം.
-സുല്‍

ശ്രീ said...

പാവം മത്സ്യം!

SreeDeviNair.ശ്രീരാഗം said...

മാഷ്,

ഈ കവിതകള്‍
എല്ലാം ബ്ലോഗില്‍
ഇടാന്‍ കാരണംതന്നെ
മാഷാണ്..

ഇപ്പോള്‍ ഞാന്‍ ഈബ്ലോഗില്‍
ഒരു എഴുത്തുകാരി മാത്രം
പഴയ ചേച്ചിയായല്ലാ..

അതുകൊണ്ട് എന്തും
ആര്‍ക്കും പറയാം എഴുതാം
അവയൊന്നും എന്നെ
ബാധിക്കുകയില്ല.

ഇത്രനാളും ഞാന്‍ ഒരു
വീട്ടമ്മയായാണ് ബ്ലോഗില്‍
എഴുതിയിരുന്നത്
വിരുന്നുകാരെ സല്‍ക്കരിക്കുന്ന
വീട്ടമ്മ..
ഇനി ഒട്ടും സ്നേഹക്കുറവില്ലെ
ങ്കിലും,
ഈബ്ലോഗില്‍ ഒരു എഴുത്തുകാരി
മാത്രം.

മാഷിനു വീണ്ടും നന്ദി..

ഞാന്‍ ഈകവിത ഒരു
വര്‍ഷം മുന്‍പു എഴുതിയതാണ്.
വിവര്‍ത്തനവും കഴിഞ്ഞതാണ്
എന്റെ പുസ്തകത്തിലുണ്ട്.

സസ്നേഹം,
ശ്രീദേവി.

SreeDeviNair.ശ്രീരാഗം said...

സുല്‍,
നന്ദി..

ശ്രീ,
ചേച്ചിയിനി കുറച്ചുനാള്‍
വെറും എഴുത്തുകാരി
മാത്രം .ക്ഷമിക്കുക..


ശ്രീദേവി.

OAB/ഒഎബി said...

പിന്നീട് മത്സ്യത്തിന്‍ ആഴക്കടല്‍ വിട്ട് വരേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നൊ?.
ആഴം കുറഞ്ഞ ഭാഗം വേഗത്തില്‍ ഇളക്കി മറിക്കാലൊ.

420 said...

ശക്തമായ വരികളും
ആശയവും..

പഴയ കവിതകളും
ബ്ലോഗിലിടൂ..,
എഴുത്തുകാരിയായിരിക്കൂ..

ഗോപക്‌ യു ആര്‍ said...
This comment has been removed by the author.
PAACHU.... said...

gud