Wednesday, August 27, 2008

പിരിയാന്‍ എത്ര ദുഃഖം

ജീവിതം നിഴലുകളായി
ഞരമ്പുകളായി,
ഓര്‍മ്മകളായിമറ്റൊരാളിലേയ്ക്ക്
പ്രവേശിക്കുകയാണ്.

ഇത്തിരി നേരത്തെ സൌഹൃദം,
നൊടിനേരം കൊണ്ട് ആത്മാവിന്റെ
ഭാഗമായബന്ധങ്ങള്‍,പ്രണയങ്ങള്‍,
ഓരോകാലത്തിന്റെ മാന്ത്രികത,

ഏതു മാന്ത്രികവിരലുകളാണ്
ഈ കാലത്തില്‍ത്തന്നെ
നമ്മെ ഒന്നിപ്പിച്ചത്?

ഹൃസ്വമാം കാലത്തില്‍
പരിചിത ബന്ധങ്ങള്‍ക്കിടയില്‍
നാം ഉറ്റവരായി,
പിരിയുമ്പോള്‍ നമുക്കെത്രദുഃഖം.

കാലങ്ങളായി നാം ഒന്നായിരുന്നെന്ന
ധാരണയില്‍
നാം ചിരകാലവ്യക്തികളാണെന്ന്
വിചാരിക്കുന്നു.

കാലം മാറുമ്പോള്‍
നാം വെറും പഴങ്കഥകള്‍മാത്രം.

നമ്മെക്കുറിച്ചുള്ള
മറ്റുള്ളവരുടെ ഓര്‍മ്മകളും
ഉപയോഗശൂന്യമായ,
വൃത്തിഹീനമായ പാത്രങ്ങള്‍പോലെ,
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു.


ശ്രീദേവിനായര്‍.

8 comments:

ഷാജൂന്‍ said...

"നമ്മെക്കുറിച്ചുള്ള
മറ്റുള്ളവരുടെ ഓര്‍മ്മകളും
ഉപയോഗശൂന്യമായ,
വൃത്തിഹീനമായ പാത്രങ്ങള്‍പോലെ,
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു."

ഇങ്ങിനെയാവാതിരിക്കാനാവണം ചിലര്‍ അന്യനെ മാന്തുന്നതും പിച്ചുന്നതും കൊല്ലാകൊല ചെയ്‌ത്‌ പരിഹസിക്കുന്നതും അട്ടഹസിക്കുന്നതും. പ്രളയത്തിനുശേഷവും താനും തന്റെ കെട്ട്യോളും അതിജീവിക്കുമെന്ന വ്യാമോഹത്തോടെ.....

വിലാസിനി അമ്മാള്‍ said...

അമ്മാളൂനെ ഓളെ വാപ്പ ഇനി ബ്ലോഗാന്‍ വിടൂല്ലാന്നു പറഞ്ഞു.ബീട്ടില്‍ കെട്ടിയിട്ടേക്കണ്. ഓക്കും നിങ്ങളെപ്പിരിയാന്‍ ബയങ്കര ദുഖാന്ന് പറഞ്ഞൂ. ഈ കവിത കേപ്പിച്ചു കൊടുക്കാം അല്ലേ?

കയറു
അമ്മാളൂന്റെ ഫ്രണ്ട്

mayilppeeli said...

ദേവിയേച്ചീ,

പിരിയാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ല, ഇതു വെറും താല്‍ക്കാലികമായ ഒരു തോന്നല്‍ മാത്രം..മനസ്സുകള്‍തമ്മില്‍ അകലുന്നില്ല ശരീരം മാത്രമകലുന്നു...നന്നായിട്ടുണ്ട്‌...സ്നേഹത്തോടെ മയില്‍പ്പീലി

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

പച്ചക്കരടി said...

അനോണിമാഷ് പാവമായിരുന്നു അല്ലേ ശ്രീദേവിച്ചേച്ചീ. പോട്ടെ. വിലാസിനി ജീവിക്കട്ടെ.

SreeDeviNair said...

പച്ചക്കരടിയ്ക്ക്,
മാഷ് ആരാണെന്ന്
എനിയ്ക്കറിയാം.


സസ്നേഹം.
ശ്രീദേവിചേച്ചി

അനൂപ് തിരുവല്ല said...

:)

PIN said...

വെറുതെ വലിച്ചെറിയരുത്, ലോഹ പാത്രങ്ങൾ ആണെങ്കിൽ തൂക്കിവിറ്റാൽ വിലകിട്ടും. ഇനി കളഞ്ഞേ മതിയാകൂ എങ്കിൽ , മുൻസിപ്പലിറ്റിയുടെ റിസയിക്കിൾ ബിന്നിൽ ഇടുക. അത് വീണ്ടും റീസയിക്കിൾ ചെയ്ത്,ഒരു പുതിയ രൂപവും ഭാവവും പ്രാപിച്ച് ആർക്കെങ്കിലും ഉപയോഗപ്പെട്ടുകൊള്ളും....വെറുതെ ദുഃഖിക്കണ്ട ഏതിനും മൾട്ടി യൂസൊള്ള ഒരു ലോകത്തല്ലെ നാം ജീവിക്കുന്നത്.