Sunday, October 26, 2008

നിഴലുകള്‍

വിടചൊല്ലിപ്പിരിയുമ്പോള്‍
വിടവാങ്ങലിന് വികാരശൂന്യത.
വീണ്ടും വരാമെന്ന് വീണ്‍ വാക്കു
പറയുമ്പോള്‍,
വിരഹത്തിന്റെ വേദന..

എന്നും കാണുമെന്നും,എപ്പോഴും നില
നില്‍ക്കുമെന്നും മോഹിക്കുമ്പോഴും,
വെറുതെ വെറുപ്പിന്റെ പുകമറ
സൃഷ്ടിച്ചു വേദനയുടെ നെരിപ്പോടു
നീറുന്നതറിയാതിരിക്കാന്‍ ശ്രമിച്ചു...

നേടിയതൊന്നും നേട്ടമല്ലെന്നും,
കണ്ടതൊന്നും കാഴ്ച്ചയല്ലെന്നും,
കേട്ടതൊന്നും കേള്‍വിയല്ലെന്നും
എന്നെ പഠിപ്പിച്ചതാരാണ്?

ഭൂമി,അമ്മയാണെന്നും,
നക്ഷത്രങ്ങള്‍, കുഞ്ഞനുജന്മാരാണെന്നും,
അമ്പിളി, മാമനാണെന്നും.
എന്നോടു പറഞ്ഞതാരാണ്?

ബന്ധങ്ങളില്‍ സത്യമില്ലെന്നും
ബന്ധുക്കളില്‍ ആത്മാര്‍ത്ഥതയില്ലെന്നും,
ബന്ധനം ശാപമാണെന്നും,
ഞാനറിഞ്ഞത് സ്വയം തന്നെയല്ലേ?

കര്‍മ്മം സത്യമാണെന്നും,
മോഹം നിത്യമാണെന്നും,
കാലം മറവിയാണെന്നും,
കദനം ഓര്‍മ്മയാണെന്നും.
എന്തേ,ഞാനിതുവരെയറിഞ്ഞില്ല?


ശ്രീദേവിനായര്‍.

10 comments:

ഗോപക്‌ യു ആര്‍ said...

നേടിയതൊന്നും നേട്ടമല്ലെന്നും,
കണ്ടതൊന്നും കാഴ്ച്ചയല്ലെന്നും,
കേട്ടതൊന്നും കേള്‍വിയല്ലെന്നും

നല്ല കവിത............

SreeDeviNair.ശ്രീരാഗം said...

ഗോപക്,
വീണ്ടും നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍.

Rajeesh said...

ചേച്ചിയെ,
തിരിച്ചു വരാത്തപ്പോ വിരഹത്തിന്റെ ദുഖം...
മോഹിക്കുമ്പോ വേദനയുടെ നെരിപ്പോട്
നെട്ടങ്ങളിലെ തെറ്റ്
തെറ്റ് പറഞ്ഞു തന്ന വരോട് ദേഷ്യം
ബന്ധങ്ങളിലെ ശാപം
അങ്ങിനെ അങ്ങിനെ ...
നിഴലുകള്‍ക്ക് നൈരശ്യതയുടെ ഒരു ചുവ ഉണ്ടല്ലോ ?

mayilppeeli said...

ദേവിയേച്ചീ,

കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം മിഥ്യയാണെന്നു മനുഷ്യന്‍ തിരിച്ചറിയുമ്പോഴേയ്ക്ക്‌ ഒരുപാടു വൈകിപ്പോകുന്നുവല്ലേ...നന്നായിട്ടുണ്ട്‌ ....ആശംസകള്‍....സ്നേഹത്തോടെ മയില്‍പ്പീലി....

siva // ശിവ said...

ചിലതൊക്കെ ഓര്‍മ്മപ്പെടുത്തുന്ന വരികള്‍...നന്ദി...

SreeDeviNair.ശ്രീരാഗം said...

മയില്‍പ്പീലി,
നന്ദി..

സ്വന്തം,
ദേവിയേച്ചി..

SreeDeviNair.ശ്രീരാഗം said...

ശിവ,

നന്ദി..

സസ്നേഹം,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

ലക്ഷ്മി,

വന്നതില്‍ സന്തോഷം,
അഭിപ്രായത്തിനു നന്ദി.

സ്നേഹത്തോടെ,
ചേച്ചി..

G. Nisikanth (നിശി) said...

“കര്‍മ്മം സത്യമാണെന്നും,
മോഹം നിത്യമാണെന്നും,
കാലം മറവിയാണെന്നും,
കദനം ഓര്‍മ്മയാണെന്നും.
എന്തേ,ഞാനിതുവരെയറിഞ്ഞില്ല?“

ഞാനും ചോദിക്കുന്നു; “എന്തേ നീയിതുവരെ അറിഞ്ഞില്ല...?”

അറിഞ്ഞെഴുതിയ വരികൾ, അല്ലാ, അറിയാതെ പൊഴിഞ്ഞ വരികൾ.....

നന്നായിരിക്കുന്നു....

ഇതിൽക്കൂടുതൽ എന്തു പറയാൻ

ആശംസകൾ

SreeDeviNair.ശ്രീരാഗം said...

ചെറിയനാടന്‍,

അഭിപ്രായത്തിന്
വളരെ നന്ദി..

സസ്നേഹം.
ശ്രീദേവിനായര്‍.