കടലാസ്സുപൂവിന്റെ ഇതളുകളില്‍തട്ടി
ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികള്‍,
ഇന്നലെയുടെനോവുകളെ
കഴുകിക്കളയുകയാണോ?
ആടിയുലയുന്ന ഇതളുകളില്‍ വെള്ളം
തഴുകിത്തലോടാതെ,ക്രൂരമായി
നോവിച്ചൊലിച്ചിറങ്ങുകയാണോ?
അവളെ കഠിനസ്നേഹംകൊണ്ട്
നൊമ്പരപ്പെടുത്തുന്നമഴത്തുള്ളികള്‍,
എന്റെ ബന്ധങ്ങള്‍ പോലെ...
ഞാനുമൊരുകടലാസ്സുപൂവു
തന്നെയല്ലേ?
ശ്രീദേവിനായര്‍.
8 comments:
ദേവിയേച്ചീ വളരെ നന്നായിട്ടുണ്ട്....ഇന്നലെയുടെ നോവുകളെ ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികള്‍ കഴുകിക്കളയട്ടെ.....ആശംസകള്‍....സ്നേഹത്തോടെ മയില്‍പ്പീലി...
"ഞാനുമൊരുകടലാസ്സുപൂവു
തന്നെയല്ലേ?"
ആ വരിയില്ലാതെ തന്നെ അറിയാമല്ലോ ഒരു കടലാസു പൂവു ചോദിക്കുന്നതാണെന്ന്....
പിന്നെ,
‘മറവിക്കു മായ്ക്കുവാൻ കഴിയാതെയെന്തുള്ളൂ
മനുഷ്യാ നിൻ മനസ്സിൻ ചുവർചിത്രരേഖകൾ?
കാലത്തിൻ കൈകളാൽ മായ്ക്കപ്പെടാതെന്ത-
കാല ദുരന്ത ദുഃഖത്തിൻ തുടിപ്പുകൾ...??’
എന്നേ എനിക്കു പറയാനുള്ളൂ....
നന്നായിരിക്കുന്നു കവിത...
ആശംസകൾ
മയില്‍പ്പീലി,
വളരെ നന്ദി..
സ്വന്തം,
ദേവിയേച്ചി.
ചെറിയനാടന്‍,
കാലമെന്നമാന്ത്രികന്‍,
പലതും മറയ്ക്കുന്നു,
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
ഹൃദയത്തിന്റെ ഭാക്ഷ എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിയുന്നത് ദൈവത്തിന്റെ വരദാനമാണ്.
എഴുതിക്കൊണ്ടേ ഇരിക്കൂ...
‘ആശംസകള്‍’
ആത്മാ,
മനസ്സിലുള്ളത്
അതെപോലെ എഴുതണ
മെന്നുണ്ട് ,പക്ഷേ...?
അഭിപ്രായത്തിനു
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
നന്നായിരിക്കുന്നു കവിത
അജീഷ്,
അഭിപ്രായത്തിനു
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
Post a Comment