Tuesday, November 25, 2008

ഓര്‍മ്മകള്‍

ഓര്‍മ്മകളോടിക്കളിക്കുന്ന മുറ്റത്ത്,
ഓമനച്ചെപ്പു തുറന്നുവച്ചു.
ഓര്‍ക്കുവാനാകാത്തഓര്‍മ്മകളിന്നെന്റെ
ഓര്‍മ്മയില്‍ രാഗങ്ങളാലപിച്ചു..

ഒരുപാടുസ്നേഹം പകുത്തുനല്‍കിയ
ഒരുപാവമച്ഛനെന്നെനോക്കി,
ഓര്‍മ്മപുതുക്കിതന്നുള്ളിലായിന്നെന്റെ
ഓര്‍മ്മയില്‍ പൊന്മുത്തമേകി..

ഒത്തിരിക്കാലം ഓടിക്കളിച്ചൊരു
പൂമുഖമുറ്റവുമിന്നെന്നെനോക്കി...
ഓമനിക്കാനായിയെത്തുമെന്നമ്മതന്‍
നെഞ്ചകം തന്നില്‍ ഞാന്‍ മയങ്ങീ..

ഓര്‍ത്തിരിക്കുവാനാവാത്തനൊമ്പരം,
ഏട്ടന്റെ രൂപത്തില്‍മുന്നിലെത്തി..
ഞെട്ടറ്റമൊട്ടുപോല്‍ എന്നെവിട്ടോര്‍മ്മകള്‍
ഏട്ടന്റെ മുന്നിലായ്,ഞാന്‍ വിതുമ്പീ..

പ്രണയത്തിന്‍ രൂപത്തിലാദ്യമായ്‌വന്നെന്റെ
ആത്മാവില്‍ വച്ചതാംതിരികെടുത്തി;
അറിയാത്ത ഭാവത്തില്‍ അകലെയായ്പോയൊരു
പ്രണയിയെ ഞാനിന്നുമോര്‍ത്തുപോയീ.....

12 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഓര്‍മ്മയുടെ നൊമ്പരങ്ങള്‍ ഈറനണിയിച്ചു...
ഇഷ്ടപ്പെട്ടു...

SreeDeviNair.ശ്രീരാഗം said...

പകല്‍കിനാവന്‍,

നന്മയുള്ള മനസ്സിന്,
എന്റെ നന്ദി..

സസ്നേഹം.
ചേച്ചി.

Vipin Thazhissery said...

good one
:-)

SreeDeviNair.ശ്രീരാഗം said...

വിപിന്‍,
വളരെ നന്ദി..

സസ്നേഹം,
ചേച്ചി.

siva // ശിവ said...

സുന്ദരം ഈ ഓര്‍മ്മകള്‍.....

SreeDeviNair.ശ്രീരാഗം said...

ശിവ,
നന്ദി..

സസ്നേഹം,
ചേച്ചി

Unknown said...

കൊള്ളാം ചേച്ചി എപ്പോഴും ഈ ഓർമ്മകളുടെ പിന്നാലെയാണോ

SreeDeviNair.ശ്രീരാഗം said...

അനൂപ്,

വിടപറയാറാവുമ്പോള്‍,
ഓര്‍മ്മപുതുക്കല്‍
നല്ലതല്ലേ?

സസ്നേഹം,
ചേച്ചി.

smitha adharsh said...

നന്നായിരിക്കുന്നു..
നല്ല വരികളും..ഓര്‍മ്മകളും.

SreeDeviNair.ശ്രീരാഗം said...

സ്മിതാ,
വളരെ വളരെ നന്ദി..

സ്വന്തം,
ചേച്ചി..

Sriletha Pillai said...

nalla kavithakal.ellaa postum nann.best wishes

SreeDeviNair.ശ്രീരാഗം said...

മൈത്രേയി,

വളരെ സന്തോഷം..
നന്ദി..
സസ്നേഹം,
ചേച്ചി..