Tuesday, January 13, 2009

ദിവ്യദര്‍ശനം

പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്...
പൊന്‍ കണിയൊത്തനിറപുണ്യമായ്...
പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ...
പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്...

മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്...
മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്...
മനശ്ശാന്തിയേകും മതങ്ങളൊന്നായ്...
മരതകകാന്തിയില്‍ മനുഷ്യരൊന്നായ്....

ശരണം വിളിതന്‍ സമുദ്രമായീ...
ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ...
ശബരീശനെത്തേടും മനുജരൊന്നായ്...
ശരണം,ശരണം,ശരണമെന്നായ്....

അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..
അയ്യനെക്കാണുവാന്‍ കാത്തു നില്‍ക്കും
ആയിരംകണ്ണുകള്‍ നിര്‍വൃതിയായ്...
അയ്യനേ..അയ്യപ്പാ...ശരണം ശരണം.....

12 comments:

പകല്‍കിനാവന്‍ | daYdreaMer said...

ചേച്ചി കവിത ഇഷ്ടപ്പെട്ടു.. പക്ഷെ 'വിളക്ക്' കത്തിക്കുന്നതോ..? കത്തുന്നതോ?

SreeDeviNair.ശ്രീരാഗം said...

അനുജന്,
വിശ്വാസംരക്ഷിക്കും!

അഭിപ്രായത്തിന്.
നന്ദി..
സ്വന്തം,
ചേച്ചി..

siva // ശിവ said...

അയ്യപ്പാ...ശരണം...

SreeDeviNair.ശ്രീരാഗം said...

ശിവ,
ശരണം..അയ്യപ്പാ

ഏ.ആര്‍. നജീം said...

കുറേ നാളുകള്‍ക്ക് ശേഷം കണ്ട, ടീച്ചറുടെ കവിത ഭക്തി സാന്ദ്രമായതിനു ഒരു പ്രത്യേക അഭിനന്ദനം ട്ടോ...

അവസരോചിതമായ കവിത..!

തുടരുക..

sandeep vellaramkunnu said...

കവിത നന്നായി.എന്തൊക്കയായാലും ലക്ഷക്കണക്കിനാളുകളടെ ആശ്വാസമാണ്‌ ശബരിമല. അതൊരിക്കലും പവിത്രത നഷ്ടപ്പെട്ട്‌ കോണ്‍ക്രീറ്റ്‌ വനമാകാതിരിക്കട്ടെ.

വികടശിരോമണി said...

നല്ല വരുമാനമുള്ള ഒരു കത്തലായതുകൊണ്ട് കുഴപ്പമില്ല.

SreeDeviNair.ശ്രീരാഗം said...

നജീം,

വളരെ സന്തോഷം..
വീണ്ടും കണ്ടതില്‍..
നന്ദി...

SreeDeviNair.ശ്രീരാഗം said...

സന്ദീപ്,
അഭിപ്രായത്തിന്
നന്ദി..

SreeDeviNair.ശ്രീരാഗം said...

ശിരോമണിയ്ക്ക്,
അഭിപ്രായത്തിന്
നന്ദി...

B Shihab said...

bhakthi nirbharam

SreeDeviNair.ശ്രീരാഗം said...

ഷിഹാബ്,
നന്ദി...