Tuesday, April 21, 2009

ഇന്നലെകള്‍





ഇന്നലെകളുടെശവക്കുഴിതോണ്ടാനെന്നും
ഞാന്‍ശ്രമിച്ചുപരാജയപ്പെട്ടുകൊണ്ടേയിരുന്നു.
ശ്മശാനസൂക്ഷിപ്പുകാരന്റെ അനുവാദമില്ലാതെ,
ഉള്ളില്‍ കടക്കുമ്പോഴെല്ലാം,അയാളെന്നെ
രൂക്ഷമായി നോക്കി;
വികൃതമായി ചിരിച്ചു!


എന്നാല്‍;
പതിവായി സന്ദര്‍ശനംതുടങ്ങിയപ്പോള്‍
അയാളുടെകണ്ണുകളിലും
ഞാന്‍സ്നേഹത്തിന്റെനീരുരവ ദര്‍ശിച്ചു!


ഓരോശവക്കുഴിയും തോണ്ടാന്‍
അയാളുടെ സഹായംഞാന്‍തേടി;


പക്ഷേ..
ഒന്നിലും ഞാന്‍ ഒന്നും കണ്ടില്ല..
കുറെ ദുഃഖങ്ങളുടെ കൂമ്പാരം,
ചിതലരിച്ചസ്വപ്നങ്ങള്‍,
മരവിച്ചമനസ്സുകള്‍,
നിര്‍വ്വികാരതയുടെ അസ്ഥിക്കഷണങ്ങള്‍,
സ്നേഹം നഷ്ടപ്പെട്ട തലയോട്ടികള്‍,
ഇവയെല്ലാം എന്നെനോക്കിവിറങ്ങലിച്ചുചിരിച്ചു!



യാത്രപറയാന്‍ നേരം വീണ്ടും ഒന്നു
തിരിഞ്ഞുനോക്കാന്‍ ശ്രമിച്ചയെന്നെ ശ്മ്ശാനം
മൂകമായി വിലക്കി!



എങ്കിലും മനസ്സ് നഷ്ടപ്പെട്ട ഞാന്‍ പ്രപഞ്ച
സത്യങ്ങളുടെ,
തടവിലാക്കപ്പെട്ട മനസ്സുകളെ ഒന്നുകൂടി
നോക്കാന്‍ ശ്രമിച്ചുതിരിയുമ്പോള്‍;



ശ്മശാനസൂക്ഷിപ്പുകാരന്റെ ശരീരവും,
മനസ്സും ,മിഴിനീര്‍ വറ്റാതെ;
എന്നെ നോക്കി മന്ദഹസിക്കുകയായിരുന്നു!


ആകണ്ണുകളില്‍;
ഞാന്‍ ഇതുവരെ അറിയാത്ത വാക്കുകളുടെ
അര്‍ത്ഥം എഴുതിവച്ചിട്ടുണ്ടായിരുന്നു!


ലോകത്തിന്റെ, മനുഷ്യന്റെ,
ജീവിതത്തിന്റെ,നാനാര്‍ത്ഥങ്ങളും
എന്നെ നോക്കിആവും വിധത്തില്‍
അലറിച്ചിരിക്കുകയായിരുന്നു!

നിസ്സഹായയായഎന്റെജന്മത്തെ
പഴിക്കുവാന്‍അപ്പോഴും ഞാന്‍
മറന്നുപോയിരുന്നു!




ശ്രീദേവിനായര്‍

2 comments:

the man to walk with said...

ithiri blackaanu ennalum ishtaayi

വാഴക്കോടന്‍ ‍// vazhakodan said...

തിരിഞ്ഞു നോട്ടങ്ങള്‍ അല്ലെങ്കില്‍ ഇന്നലെകള്‍ പലതും നമ്മോടു പറയാറുണ്ട്‌ തിരുത്താനാവാത്ത പലതും! നല്ല വരികള്‍!