Saturday, April 25, 2009

ശിലാലിഖിതം





എഴുതാന്‍ തുടങ്ങിയതെല്ലാം മുഴുപ്പിക്കാന്‍
ജീവിതത്തില്‍ ഇനിയും വസന്തങ്ങള്‍
ബാക്കിയില്ല;


എഴുതാതെപോയവ,
വായിക്കാന്‍ കണ്ണടകള്‍ അപ്രാപ്യവുമാണ്!



ഏതോ നിഗൂഢരഹസ്യങ്ങള്‍ പതിയിരിക്കുന്ന
ശിലായുഗത്തിലെ,ലിഖിതങ്ങള്‍;
നോവിക്കുന്ന സാക്ഷികള്‍ മാത്രം!


അതില്‍ അര്‍ത്ഥവ്യാപ്തിയില്ല,
അനര്‍ത്ഥങ്ങളുമില്ല;



എന്നാല്‍ വടിവൊത്ത ലിഖിതങ്ങളില്‍
വടിവില്ലാത്ത ബന്ധങ്ങളുടെ
വിട്ടൊഴിഞ്ഞ കൂടുകള്‍,
വ്യക്തമായികാണാന്‍കഴിയുന്നുണ്ടായിരുന്നു!


ഇലപൊഴിഞ്ഞ മരച്ചില്ലയും,
ഒഴിഞ്ഞകൂടും,എന്റെ
മനസ്സുപോലെ ആ പരുത്തശിലയില്‍
ഒരിക്കലും മായാതെ കൊത്തിവച്ചിരുന്നു!





ശ്രീദേവിനായര്‍

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഏതോ നിഗൂഢരഹസ്യങ്ങള്‍ പതിയിരിക്കുന്ന
ശിലായുഗത്തിലെ,ലിഖിതങ്ങള്‍;
നോവിക്കുന്ന സാക്ഷികള്‍ മാത്രം!
നല്ല വരികള്‍ ചേച്ചി..

poor-me/പാവം-ഞാന്‍ said...

വായിച്ചു. നന്നായിരിക്കുന്നു. നന്ദി.
kindly remove word verification kadamba pl.