Sunday, June 7, 2009

ഞാന്‍





മനസ്സൊരുഅറിയാക്കടല്‍ പോലെ...
അതിലലകള്‍താണ്ടുകവിധിപോലെ..
പറവതന്‍ ചിറകുമേല്‍ഞാനിന്നും...
പഴിചാരാതെയിരിപ്പുണ്ട്!


വഴിയറിയാതൊരു മനസ്സിന്മതിലുകള്‍,
വാമൊഴിയാലിന്നു പഴിക്കുമ്പോള്‍...
വരമൊഴിയാലവ,എഴുതീഞാനെന്‍,
വിധിമേല്‍ ചാരിനില്‍പ്പുണ്ട്!


നിറമിഴികണ്ടുഞാനെന്നും,
നിണമാണെന്നുധരിക്കുന്നു...
നിറമില്ലാത്തൊരുമോഹവുമായീ...
നിലയില്ലാതെനില്‍പ്പുണ്ട്!


നിറപുഞ്ചിരിയായ് എന്നെചുറ്റിയ,
നിലവിന്‍ കൈകള്‍ മയങ്ങുമ്പോള്‍..
നിളയോടോതിപ്പരിഭവമെല്ലാം...
നിന്നെക്കാത്തുഞാന്‍,നില്‍പ്പുണ്ട്!



ശ്രീദേവിനായര്‍

7 comments:

ramaniga said...

" njan" vayichu
vayikkum iniyum palapravasyam!

കണ്ണനുണ്ണി said...

മനോഹരം

hAnLLaLaTh said...

..ഹൃദയാക്ഷരങ്ങള്‍ നന്നായി...

വാഴക്കോടന്‍ ‍// vazhakodan said...

ആദ്യ നാലൊഴിച്ചാല്‍ പിന്നെ ആദ്യാക്ഷരപ്രാസം കേമം, മനോഹരം...

VEERU said...

"sree raagamo..? thedunnu neeyi veena than pon thanthriyil"

വിജീഷ് കക്കാട്ട് said...

vidhimel chaariyulla nilppu manoharam....

ഏ.ആര്‍. നജീം said...

ഒരുപാട്, ഇഷ്ടായി..