Monday, June 22, 2009

സ്വപ്നം

വടക്കിനിക്കോലായില്‍, തിരിയിട്ടുവച്ചൊരു,
തിരുനാളിന്‍സ്വപ്നം തകര്‍ന്നുപോയീ...
ഒരുവാതില്‍നിനക്കായീതുറന്നുവച്ചിന്നുംഞാന്‍,
മുടങ്ങാതെ,നെയ്ത്തിരി കൊളുത്തിനില്‍പ്പൂ...


എവിടെയോ,മറന്നൊരാസന്ധ്യതന്‍ സൌന്ദര്യം,
മനസ്സിന്നുമറിയാതെയറിഞ്ഞിടുമ്പോള്‍,
മലര്‍മെത്തവിരിച്ചൊരുപാതിരാപുഷ്പവും,
പാടെമറന്നുതന്‍ സുഗന്ധമെല്ലാം...


പൂമുഖവാതിലില്‍,മുറതെറ്റാതിന്നും ഞാന്‍,
പൂമുഖം കാണാണ്‍ കൊതിച്ചിടുമ്പോള്‍..
അകലത്തെയമ്പിളിപോലെയിന്നും,നീ
അറിയാതെമറയുന്നുമുഖമറയില്‍......


ശ്രീദേവിനായര്‍

2 comments:

വിജീഷ് കക്കാട്ട് said...

നല്ലൊരു ഭാവഗാനം...സംഗീതം നല്കി ശ്രീരാഗത്തില്‍ ആലപിക്കാം...

ramaniga said...

പൂമുഖവാതിലില്‍,മുറതെറ്റാതിന്നും ഞാന്‍,
പൂമുഖം കാണാണ്‍ കൊതിച്ചിടുമ്പോള്‍..
അകലത്തെയമ്പിളിപോലെയിന്നും,നീ
അറിയാതെമറയുന്നുമുഖമറയില്‍......


വരില്ല എന്നറിഞ്ഞാലും മനസ്സ് പ്രതീക്ഷിക്കും !

വളരെ ഇഷ്ടപ്പെട്ടു !