Sunday, August 30, 2009

തിരുവോണം

എല്ലാസുഹൃത്തുക്കള്‍ക്കും
എന്റെ സ്നേഹത്തോടൊപ്പം,
“ഓണാശംസകള്‍!“


ഓണനിലാവു പകര്‍ന്ന സന്ധ്യ...
ആലോലമാടിത്തളര്‍ന്ന സന്ധ്യ...
നറുമ്പട്ടുചേലയുടുത്തരാത്രി....
നിലാമഴയില്‍ കുതിര്‍ന്ന രാത്രി....


ഉത്രാടപ്പൂമഴചൊരിഞ്ഞുനിന്നു....
തിരുവോണമായ് നിറഞ്ഞുനിന്നു..
തിലകമായ്,തിളക്കമായ്,പൊന്നോണമായ്..
മാവേലിമന്നനെ,കാത്തുനിന്നു...


മലയാളിമനസ്സിന്റെ മധുരോര്‍മ്മകള്‍..
മനതാരിലെന്നും തിരുവോണമായ്....
അകതാരിലായിരം ആശകളായ്..
അവസാനമില്ലാതെ കാത്തുനില്‍പ്പൂ....


ശ്രീദേവിനായര്‍.

8 comments:

ramanika said...

മലയാളിമനസ്സിന്റെ മധുരോര്‍മ്മകള്‍..
മനതാരിലെന്നും തിരുവോണമായ്....
അകതാരിലായിരം ആശകളായ്..
അവസാനമില്ലാതെ കാത്തുനില്‍പ്പൂ....

മനോഹരം !

ഈ ഓണം ഒരു ആഘോഷമാവട്ടെ എന്നും ഓര്‍മയില്‍ തങ്ങാന്‍ !
ഹാപ്പി ഓണം !!

SreeDeviNair.ശ്രീരാഗം said...

രമണിക,
വളരെ സന്തോഷം..
നന്ദി

“ഓണാശംസകള്‍“


സസ്നേഹം,
ശ്രീദേവിനായര്‍

വിജീഷ് കക്കാട്ട് said...

പൊങ്ങുതടി


ആത്മകഥ എഴുതുകയാണെങ്കില്‍
തീര്‍ച്ചയായും
ഇതുതന്നെയായിരിക്കും പേര് -
പൊങ്ങുതടി..


ഒഴുക്കുനിലച്ച ജലാശയം
അതില്‍
എന്നോ മറിഞ്ഞുവീണ
ഒരൊറ്റത്തടി...

വെരോട്ടമില്ല
ഗ്രാമത്തില്‍
സംചാരവഴികളില്‍
ഓര്‍മകളില്‍
ഭൂതം, ഭാവി, വര്‍ത്തമാനം
ഒന്നിലും...

കാറ്റ് മാത്രം സത്യം....

പടര്‍ന്നിട്ടില്ല
മുല്ലവള്ളി-എന്തിന്
കാട്ടുചെടങ്ങ്‌ പോലും...
വേരാഴ്ത്തിയിട്ടില്ല
ഹൃദയത്തില്‍,
ഇത്തിള്‍ക്കണ്ണിപോലും...

പൊങ്ങിക്കിടപ്പുണ്ടിവിടെ
കാറ്റ് മാത്രം സത്യം...

ഈ സ്വയം പറച്ചില്‍
പരാജയം തന്നെ...


ചേച്ചിക്ക് ഒരായിരം ഓണാശംസകള്‍.......

SreeDeviNair.ശ്രീരാഗം said...

വിജീഷ്,

ഈ പൊങ്ങുതടിയ്ക്ക്
അനേക ജീവനെ
രക്ഷപ്പെടുത്താനാകും!

വേരോട്ടമില്ലെങ്കിലും
വേര്‍പെട്ട ബന്ധങ്ങളെ
ഒരുമിപ്പിക്കാനാകും!

സ്വയംപറച്ചില്‍ ഒരു
പരാജയമല്ല
മറിച്ച് ആത്മാര്‍ത്ഥതയുടെ
പ്രതിഫലനം മാത്രം!

തെളിഞ്ഞ ജലാശയത്തില്‍
പരല്‍ മീനിനെപ്പോലെ
നീന്തിത്തുടിക്കു.....

“ഓണാശംസകള്‍“

സ്നേഹത്തോടെ
സ്വന്തം ചേച്ചി..

SreeDeviNair.ശ്രീരാഗം said...

കുമാരന്‍,

നന്ദി..
“ഓണാശംസകള്‍“


സസ്നേഹം
ശ്രീദേവിനായര്‍

mayilppeeli said...

ചേച്ചിയ്ക്കും കുടുംബത്തിലെല്ലാവര്‍ക്കും എന്റേയും വീട്ടിലെല്ലാവരുടേയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

ഒത്തിരി സ്നേഹത്തോടെ..മയില്‍പ്പീലി....

SreeDeviNair.ശ്രീരാഗം said...

മയില്‍പ്പീലി,
സന്തോഷം..നന്ദി

ചേച്ചിയുടെ ആത്മാര്‍ത്ഥ
മായ സ്നേഹാന്യേഷണം..
എല്ലാപേരോടും പറയുക..

“ഓണാശംസകള്‍“


സ്വന്തം,
ദേവിയേച്ചി

Unknown said...

All poems of sreedevi Nair has two layers-physical and spiritual.May she develop the spiritual side resulting in more
beautiful and ecstatic poems.
M G K NAIR KOLLAM