അറിവുകള്‍
അറിയാത്ത ഭാഷ,അറിയാത്തബന്ധം പോലെ.അകലുന്ന നിമിഷം ,അറിയുന്നനൊമ്പരം പോലെ.അറിവിന്റെ അനുഭവം അനുവാചക ഹൃദയം പോലെ;അലിയുന്ന രാഗവായ്പുകളില്കിനാക്കളുടെ തൂവല്‍ സ്പര്‍ശം.അമാവാസിയുടെ ഇരുളിലുംപൌര്ണ്ണമിത്തിളക്കം.പുഞ്ചിരിക്കുന്ന ചുണ്ടുകളില്കണ്ണുനീരിന്റെ ഉപ്പുരസം.അണയാത്ത ദീപം പോലെ,അലയുന്ന നിശ്വാസത്തില്തളരാത്ത മുകുളം പോലെ,അറിവിന്റെ അമരത്ത് അജ്ഞാതഅനുഭവങ്ങള്.അനുദിനം മാറിക്കൊണ്ടിരിക്കുന്നനഭസ്സിലെ,അഭിനയക്കാരനായ മേഘത്തെപ്പോലെഅറിവുകള് പലതുമെന്നെമോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു!ശ്രീദേവിനായര്‍
10 comments:
അകലുന്ന നിമിഷം ,അറിയുന്ന
നൊമ്പരം പോലെ....
കൈവിട്ടു പോകുന്ന പലതും നൊമ്പരം തന്നെ
ഇഷ്ടപ്പെട്ടു
രമണിക,
നന്ദി....
ശ്രീദേവിനായര്‍
"പുഞ്ചിരിക്കുന്ന ചുണ്ടുകളില്‍
കണ്ണുനീരിന്റെ ഉപ്പുരസം.."
ഞാന്‍ കണ്ടു....ഇക്കഴിഞ്ഞ ഞായറാഴ്ച...കണ്ണീരില്‍ കുതിര്‍ന്ന ഒരു ചിരി..അനുഭവിച്ചു അതേ ചിരി..ഞാനും...നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം....
നന്ദി ചേച്ചി ഒരായിരം...
മനോഹരമായിരിക്കുന്നു ചേച്ചി ...........
അഭിനയക്കാരനായ മേഘത്തെപ്പോലെ
അറിവുകള്‍ പലതുമെന്നെ
മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു!
നന്നായിട്ടുണ്ട്.
വിജീഷ്,
എന്നെന്നും,പുഞ്ചിരിക്കു...
(ഓരോ ചിരിയ്ക്കുപിന്നിലും
ഒരായിരം നോവുകളുടെ
ഭാരം പലരും അനുഭവിക്കു
ന്നുണ്ടാകാം...)
സ്വന്തം,
ചേച്ചി
അബ്ദു,
നന്ദി പറയുന്നില്ല
കാണാം.
ചേച്ചി
കുമാരന്,
വളരെ നന്ദി
ചേച്ചി
"amaavaasiyude irulilum
paurnamithilakkam."
devyechiyude saameepyam pole !!!
-geetha-
പ്രിയഗീതാ,
നഷ്ടങ്ങളുടെ നീറ്റലിലും
ദേവിയേച്ചിയെ
സ്നേഹിക്കുന്ന മനസ്സിന്
ഒരിക്കലും മറക്കാത്ത
കടപ്പാടുകളുടെ ബന്ധം...
സ്വന്തം,
ദേവിയേച്ചി.
Post a Comment