Tuesday, November 3, 2009

കിനാവുകള്‍





മോഹ ചക്രത്തിന്റെ തറിയില്‍
കിനാവുകള്‍ ,
ഏകാന്തതയില്‍നെയ്തെടുത്ത
സങ്കടക്കസവിന്റെഊടും പാവും;
ഇഴതെറ്റിയരതിയുടെയുംപകയുടെയും
നിറങ്ങളില്‍ നഗ്നതയുടെ
അടയാളം ചെയ്തവയായിരുന്നു.



കാണാതെ കാണുന്ന വസ്ത്രം
തെളിനീരുപോലെ സുന്ദരമായിരുന്നു.
സ്ഫടികം പോലെ സുതാര്യമായിരുന്നു.
ആരോഹണാവരോഹണങ്ങള്‍ അവയില്‍
തെളിഞ്ഞുകൊണ്ടേയിരുന്നു.

നഗ്നതയുടെ ഗൂഢമോഹം
മറയ്ക്കപ്പെടുകയെന്ന വികാരം മറന്നു.

നിമിഷ ചക്രത്തിന്റെ കറക്കത്തില്‍
ഒരുമിക്കാനാവാതെ ഊടും
പാവും വേര്‍പിരിഞ്ഞുകൊണ്ടേയിരുന്നു.




ശ്രീദേവിനായര്‍

10 comments:

Umesh Pilicode said...

gooooooooooood

Anil cheleri kumaran said...

മനോഹരം...

ramanika said...

VALARE NANNAYIRIKKUNNU!

ശ്രീ said...

:)

ഗീതാരവിശങ്കർ said...

ഒരു വിഷാദത്തിന്റെ നിഴല് പടരുന്നു !!!!!

സാബിബാവ said...

NANNAYIRIKKUNNU!

ഗീത said...

തമ്മില്‍ യോജിക്കാത്ത നിറങ്ങളല്ലായിരുന്നോ അവയ്ക്ക്. പിന്നെങ്ങനെ അവ വേര്‍പിരിയാതിരിക്കും?

ഏ.ആര്‍. നജീം said...

ആകെ മൊത്തം കണ്‍‌ഫ്യൂഷന്‍ ...ഒന്നും മനസിനാവണില്യാ..

ഒന്നു രണ്ട് തവണ കൂടെ വായിക്കട്ടെ അപ്പോ മനസ്സിലാകും എന്നിട്ട് വിശദമായ് കമന്റാം :)

SreeDeviNair.ശ്രീരാഗം said...

ഉമേഷ്,
കുമാരന്‍,
രമണിക,
ശ്രീ,
കഥയില്ലാത്തവള്‍,
സബിബാവ,
ഗീത,
നജീം.....

എല്ലാപേര്‍ക്കും നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍

Raman said...

nannayittundu