Sunday, November 8, 2009

പരിഭവങ്ങള്‍






തിക്തമാമനുഭവമേറെയുണ്ടെന്നിന്റെ
പരിത്യക്തമാകുമീ മോഹങ്ങളില്‍,
ശക്തമാംഭാഷയില്‍ പ്രതികരിച്ചീടുവാന്‍
ശക്തിയില്ലാത്തൊരീപെണ്മനം ഞാന്‍!



അശക്തമാംവാക്കുകള്‍ചൊല്ലിപ്പതംവന്ന
നാവിനുമുണ്ടേറെപ്പരിഭവങ്ങള്‍,
സത്യത്തിന്മുഖംമൂടിവയ്ക്കുന്നയെന്നോട്
മൌനമായെന്നുമവള്‍പിണങ്ങിനില്‍ക്കും.


തൊട്ടുതലോടിമയക്കീയവളെഞാന്‍
എന്‍വഴിനീളേനടത്തിച്ചിടും.
ഉള്ളിലടങ്ങാത്ത ദുഃഖഭാരം പേറി,
മിണ്ടാട്ടമില്ലാതെതിരിഞ്ഞുനില്‍ക്കും.


ഞാനറിയാതവളെന്നും തനിച്ചിരുന്നാ
രെയോനോക്കിക്കാത്തിരിക്കും,
ഏറുന്ന ദുഃഖംകടിച്ചമര്‍ത്തീനിത്യം
ജീവിതസത്യത്തെപ്പഴിച്ചിരിക്കും!




ശ്രീദേവിനായര്‍

8 comments:

ramanika said...

പ്രതികരിക്കാന്‍ സമയമായി
ശക്തി ഉണ്ടാക്കുക പ്രതികരിക്കുക

കവിത മനോഹരം ഇത്തവണയും !

Anil cheleri kumaran said...

മനോഹരമായിട്ടുണ്ട്.

ഗീതാരവിശങ്കർ said...

അവളെ ഒന്നു സ്വതന്ത്രയാക്കൂ ദേവ്യേച്ചി ,
സഹിക്കുന്നില്ല !!!

ഹന്‍ല്ലലത്ത് Hanllalath said...

കുറെ നാളുകള്‍ക്കു ശേഷമാണ് വീണ്ടും വരുന്നത്
...നന്നായി...

ഇപ്പൊഴും കമന്റിന്റെ വേര്‍ഡ് വേരിഫിക്കാഷന്‍ മാറ്റിയില്ല.?!

★ Shine said...

കവിത നന്നായിരിക്കുന്നു.

ബിനോയ്//HariNav said...

മനസാക്ഷിയുടെ ഗീതം നന്നായിട്ടുണ്ട് :)

Typist | എഴുത്തുകാരി said...

എന്തിനാ സത്യത്തിനു മുഖം മൂടി വക്കുന്നതു്, അതു വലിച്ചു കളഞ്ഞിട്ടു ധൈര്യമായി പറയൂ പറയാനുള്ളതു്.

പി. ഉണ്ണിക്കൃഷ്ണന്‍ said...

നന്നായിരിക്കുന്നു.