പരിഭവങ്ങള്‍
തിക്തമാമനുഭവമേറെയുണ്ടെന്നിന്റെപരിത്യക്തമാകുമീ മോഹങ്ങളില്‍,ശക്തമാംഭാഷയില്‍ പ്രതികരിച്ചീടുവാന്ശക്തിയില്ലാത്തൊരീപെണ്മനം ഞാന്‍!അശക്തമാംവാക്കുകള്ചൊല്ലിപ്പതംവന്നനാവിനുമുണ്ടേറെപ്പരിഭവങ്ങള്,സത്യത്തിന്മുഖംമൂടിവയ്ക്കുന്നയെന്നോട്മൌനമായെന്നുമവള്പിണങ്ങിനില്ക്കും.തൊട്ടുതലോടിമയക്കീയവളെഞാന്എന്വഴിനീളേനടത്തിച്ചിടും.ഉള്ളിലടങ്ങാത്ത ദുഃഖഭാരം പേറി,മിണ്ടാട്ടമില്ലാതെതിരിഞ്ഞുനില്‍ക്കും.ഞാനറിയാതവളെന്നും തനിച്ചിരുന്നാരെയോനോക്കിക്കാത്തിരിക്കും,ഏറുന്ന ദുഃഖംകടിച്ചമര്ത്തീനിത്യംജീവിതസത്യത്തെപ്പഴിച്ചിരിക്കും!ശ്രീദേവിനായര്‍
8 comments:
പ്രതികരിക്കാന്‍ സമയമായി
ശക്തി ഉണ്ടാക്കുക പ്രതികരിക്കുക
കവിത മനോഹരം ഇത്തവണയും !
മനോഹരമായിട്ടുണ്ട്.
അവളെ ഒന്നു സ്വതന്ത്രയാക്കൂ ദേവ്യേച്ചി ,
സഹിക്കുന്നില്ല !!!
കുറെ നാളുകള്‍ക്കു ശേഷമാണ് വീണ്ടും വരുന്നത്
...നന്നായി...
ഇപ്പൊഴും കമന്റിന്റെ വേര്‍ഡ് വേരിഫിക്കാഷന് മാറ്റിയില്ല.?!
കവിത നന്നായിരിക്കുന്നു.
മനസാക്ഷിയുടെ ഗീതം നന്നായിട്ടുണ്ട് :)
എന്തിനാ സത്യത്തിനു മുഖം മൂടി വക്കുന്നതു്, അതു വലിച്ചു കളഞ്ഞിട്ടു ധൈര്യമായി പറയൂ പറയാനുള്ളതു്.
നന്നായിരിക്കുന്നു.
Post a Comment