Thursday, November 19, 2009

പ്രണയം




ദുഃഖങ്ങള്‍ വാരിവിതറി
പ്രാണനില്‍ നിറച്ച പ്രണയങ്ങളില്‍
ഞാനെന്റെ ജീവനാഡികളെ ശക്തി
പ്രാപിപ്പിച്ചെടുത്തു.


പ്രിയമുള്ളതും,അപ്രിയമുള്ളതും.
രണ്ടായിതരം തിരിഞ്ഞുനിന്നു.
അവയുടെ കണ്ണുകളില്‍;


ആത്മാവിനെ അന്യേഷിച്ചവയെ
ആത്മാംശമായും,
ആര്‍ത്തിപ്രാപിച്ചവയെമോഹ
രൂപമായുംകണ്ടുഞാന്‍അതിശയിച്ചു.


കാഴ്ച്ചയിലും കേള്‍വിയിലും എന്നെ
കാണാന്‍ കഴിയാത്ത അംശങ്ങളെ
ഏതുരൂപമായാണു ഞാന്‍ തെരയുക?




ശ്രീദേവിനായര്‍

4 comments:

ramanika said...

really very nice!

വീകെ said...

kollaam..

Mahesh Cheruthana/മഹി said...

പ്രണയത്തിനു ഒരുപാടു അര്‍ഥതലങ്ങളാണു !!.നന്നായിരിക്കുന്നു !!എല്ലാ ആശം സകളും!!

lekshmi. lachu said...

ദുഃഖങ്ങള്‍ വാരിവിതറി
പ്രാണനില്‍ നിറച്ച പ്രണയങ്ങളില്‍
ഞാനെന്റെ ജീവനാഡികളെ ശക്തി
പ്രാപിപ്പിച്ചെടുത്തു.
മനോഹരമായിരിക്കുന്നു..
ആശംസകള്‍.