Tuesday, November 24, 2009

നീ





ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെകിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കൈയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്!

ഉടമസ്ഥാവകാശം ചോദിക്കാന്‍ ഒരിക്കലും
നീ വരരുത്,
കാരണം എന്റെ ആത്മാവുപോലും
പണയപ്പെട്ടതാണ്!

എനിയ്ക്ക് സ്വന്തം,ഞാന്‍ പോലുമല്ല
എന്ന അറിവ് എന്നെ വേട്ടയാടപ്പെടു
മ്പോള്‍നിന്നെ ഞാനെവിടെയാണ്
സ്വന്തമാക്കിവയ്ക്കേണ്ടത്?


ശ്രീദേവിനായര്‍.
(പ്രണയാവശിഷ്ടങ്ങള്‍)

10 comments:

Rejeesh Sanathanan said...

ഇത് വെറും അവശിഷ്ടങ്ങളല്ല....നല്ല വരികള്‍

ramanika said...

സ്വന്തമെന്ന പദത്തിനു എന്തര്‍ത്ഥം ......
വരികള്‍ മനോഹരം !

പാവപ്പെട്ടവൻ said...

എനിയ്ക്ക് സ്വന്തം,ഞാന്‍ പോലുമല്ല
എന്ന അറിവ് എന്നെ വേട്ടയാടപ്പെടു
മ്പോള്‍നിന്നെ ഞാനെവിടെയാണ്
സ്വന്തമാക്കിവയ്ക്കേണ്ടത്?
ശരിയാണ് വാക്കുകളില്‍ പറഞ്ഞു ഒതുക്കുക മാത്രമേ കഴിയു.

Anil cheleri kumaran said...

ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെകിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കൈയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്!

so nice..!

lekshmi. lachu said...

ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെകിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കൈയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്!
kollaam..nalla varikal..
aashamsakal.

meegu2008 said...

ഈ പ്രണയ ഭൂമി ഇവിടെ ആരുടെയും സ്വന്തമല്ല....

നന്നായിരിക്കുന്നു വരികള്‍ .....

the man to walk with said...

ഓ മനോഹരം ..
പ്രണയാവശിഷ്ടങ്ങള് സ്വന്തമാവാതിരിക്കുന്നത് ..ഇഷ്ടായി ..

ഗീതാരവിശങ്കർ said...

പണയപ്പെട്ടിട്ടല്ലെയുള്ളൂ നഷ്ടപ്പെട്ടില്ലല്ലോ !!!
നന്നായിട്ടുണ്ട് ചേച്ചീ ..

SreeDeviNair.ശ്രീരാഗം said...

മാറുന്ന മലയാളി,
രമണിക,
പാവപ്പെട്ടവന്‍,
കുമാരന്‍,
ലക്ഷ്മി,
നിശാഗന്ധി,
The mantowalk with,
kathayillaathaval.

എല്ലാപേര്‍ക്കും എന്റെ
സ്നേഹം......
നന്ദി...

സ്വന്തം,
ശ്രീദേവിനായര്‍

ഏ.ആര്‍. നജീം said...

ആത്മാവിന്റെ ഒരു കോണില്‍ അവന്‍ അങ്ങിനെ കിടക്കട്ടേന്നേ, ഉടമസ്ഥാവകാശം ചോദിക്കാന്‍ വരുമ്പോഴല്ലേ അപ്പോ നോക്കാം...:))