നീ
ആത്മാവിന്റെ ഉള്ളറകളിലെവിടെയോഅറിയാതെകിടന്ന ഒരുതുണ്ട് ഭൂമി,ഞാനറിയാതെ കൈയ്യേറിയ നിന്നെകുടിയൊഴിപ്പിക്കാന് ഞാനിന്നുംഅശക്തയാണ്!ഉടമസ്ഥാവകാശം ചോദിക്കാന്‍ ഒരിക്കലുംനീ വരരുത്,കാരണം എന്റെ ആത്മാവുപോലുംപണയപ്പെട്ടതാണ്!എനിയ്ക്ക് സ്വന്തം,ഞാന്‍ പോലുമല്ലഎന്ന അറിവ് എന്നെ വേട്ടയാടപ്പെടുമ്പോള്നിന്നെ ഞാനെവിടെയാണ് സ്വന്തമാക്കിവയ്ക്കേണ്ടത്?ശ്രീദേവിനായര്‍.(പ്രണയാവശിഷ്ടങ്ങള്)
10 comments:
ഇത് വെറും അവശിഷ്ടങ്ങളല്ല....നല്ല വരികള്‍
സ്വന്തമെന്ന പദത്തിനു എന്തര്‍ത്ഥം ......
വരികള്‍ മനോഹരം !
എനിയ്ക്ക് സ്വന്തം,ഞാന്‍ പോലുമല്ല
എന്ന അറിവ് എന്നെ വേട്ടയാടപ്പെടു
മ്പോള്‍നിന്നെ ഞാനെവിടെയാണ്
സ്വന്തമാക്കിവയ്ക്കേണ്ടത്?
ശരിയാണ് വാക്കുകളില്‍ പറഞ്ഞു ഒതുക്കുക മാത്രമേ കഴിയു.
ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെകിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കൈയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്!
so nice..!
ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെകിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കൈയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്!
kollaam..nalla varikal..
aashamsakal.
ഈ പ്രണയ ഭൂമി ഇവിടെ ആരുടെയും സ്വന്തമല്ല....
നന്നായിരിക്കുന്നു വരികള്‍ .....
ഓ മനോഹരം ..
പ്രണയാവശിഷ്ടങ്ങള് സ്വന്തമാവാതിരിക്കുന്നത് ..ഇഷ്ടായി ..
പണയപ്പെട്ടിട്ടല്ലെയുള്ളൂ നഷ്ടപ്പെട്ടില്ലല്ലോ !!!
നന്നായിട്ടുണ്ട് ചേച്ചീ ..
മാറുന്ന മലയാളി,
രമണിക,
പാവപ്പെട്ടവന്,
കുമാരന്,
ലക്ഷ്മി,
നിശാഗന്ധി,
The mantowalk with,
kathayillaathaval.
എല്ലാപേര്‍ക്കും എന്റെ
സ്നേഹം......
നന്ദി...
സ്വന്തം,
ശ്രീദേവിനായര്‍
ആത്മാവിന്റെ ഒരു കോണില്‍ അവന് അങ്ങിനെ കിടക്കട്ടേന്നേ, ഉടമസ്ഥാവകാശം ചോദിക്കാന്‍ വരുമ്പോഴല്ലേ അപ്പോ നോക്കാം...:))
Post a Comment