Saturday, November 28, 2009

ഓര്‍മ്മകള്‍





ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകള്‍
നിശ്വാസക്കാറ്റില്‍ ഒന്നൊന്നായി
മറിഞ്ഞുകൊണ്ടിരുന്നു.
കടലാസ്സിന്റെ ഓരത്തു ഞാനെഴുതിയ
കദനങ്ങളുടെ അക്കങ്ങള്‍ കണ്ണടച്ചു
ദിവസങ്ങളെ മറന്നു.


കാണാനാവാത്ത വിധം
കണ്ണുനീര്‍കൊണ്ടു വിധിയും
അവയെ മറച്ചുപിടിച്ചു.

തലോടിനോക്കി അറിയാന്‍ ശ്രമിച്ച
വിരലുകള്‍;
നഖക്ഷതംകൊണ്ട് വികൃതമാക്കിയ
പ്രണയത്തെ തെരഞ്ഞുപിടിക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.


ശ്രീദേവിനായര്‍
(പ്രണയാവശിഷ്ടങ്ങള്‍)

7 comments:

പാവപ്പെട്ടവൻ said...

നഖക്ഷതംകൊണ്ട് വികൃതമാക്കിയ
പ്രണയത്തെ തെരഞ്ഞുപിടിക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.
എന്താ ഈ നിലാവ് എത്ര മനോഹരം

ramanika said...

നഷ്ടവസന്തത്തിന്റെ തപ്ത നിശ്വാസമേ.......



മനോഹരം!

ഗീതാരവിശങ്കർ said...

വികൃതമായ പ്രണയം ...അതു വേണ്ട ,പ്രണയം
മോഹന രൂപത്തോടെ തന്നെ നിന്നോട്ടെ എന്നെന്നും .

ഏ.ആര്‍. നജീം said...

നഖക്ഷതമേറ്റാലും പഠിക്കില്ലെന്നാണൊ... :)

കൊള്ളാം..നന്നായി

നീലാംബരി said...

'ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകള്‍
നിശ്വാസക്കാറ്റില്‍ ഒന്നൊന്നായി
മറിഞ്ഞുകൊണ്ടിരുന്നു'

'മറിഞ്ഞ താളുകള്‍ക്കിടയിലെവിടെയോ
ആകാശംകാണാതെ സൂക്ഷിച്ച ഒരു മയില്‍പ്പീലിയില്ലേ?'
ആശംസകള്‍

the man to walk with said...

ishtaayeennu paranjaal vedhanippikkum vidham vidham

SreeDeviNair.ശ്രീരാഗം said...

സോണ,
സീ.കെ,
രമണിക,
കഥയില്ലാത്തവള്‍,
നജീം,
നീലാംബരീ,
the man to walk with,

എന്റെ സ്നേഹവും,
നന്ദിയും..

ശ്രീദേവിനായര്‍