Monday, January 11, 2010

പ്രശസ്തി




പ്രശസ്തിയുടെ അരമനകളിലെല്ലാം
ആരുമറിയാതെ ഒരു ഏണി ചരിഞ്ഞി
രിക്കുന്നുണ്ടായിരുന്നു.


കാരണമില്ലാത്ത കാര്യങ്ങള്‍ക്കായി
കരണം മറിഞ്ഞ പലരും
പടികളില്‍ മറന്നുവച്ചുപലതും
നിറം മങ്ങിയ നിഴലുകളായി
പതിയിരുന്നു മടുത്തു.


പടവുകള്‍ കയറാന്‍ ഉപയോഗിച്ച
ഏണി,
വെള്ളിപൂശി,സ്വര്‍ണ്ണം പൂശി
സൂക്ഷിക്കാന്‍ ആരും തുനിഞ്ഞില്ല.
എന്നാല്‍,
സ്വയംവെള്ളപൂശാന്‍ മറന്നതുമില്ല!



ശ്രീദേവിനായര്‍

6 comments:

meegu2008 said...

പടവുകള്‍ കയറാന്‍ ഉപയോഗിച്ച
ഏണി,
വെള്ളിപൂശി,സ്വര്‍ണ്ണം പൂശി
സൂക്ഷിക്കാന്‍ ആരും തുനിഞ്ഞില്ല.
എന്നാല്‍,
സ്വയംവെള്ളപൂശാന്‍ മറന്നതുമില്ല!

ചിന്തിപ്പിക്കുന്ന വരികള്‍....

ആശംസകള്‍ ....

ramanika said...

പടവുകള്‍ കയറാന്‍ സഹായിച്ച ഏണിയെ ആരും ഓര്‍ക്കാറില്ല
very nice!

Shine Kurian said...

ഹ ഹ ഹ കൊള്ളാം..

SreeDeviNair.ശ്രീരാഗം said...

നിശാഗന്ധി,
രമണിക,
ഷൈന്‍

വളരെ നന്ദി..


ശ്രീദേവിനായര്‍

ഏ.ആര്‍. നജീം said...

ഓരോ പടവുകള്‍ കയറുമ്പോഴും നന്ദിയോടെ ആ ഏണിയെ ഒന്നു നോക്കാതെ ആര്‍ക്കും വീണ്ടും ഉയരങ്ങളിലെത്താനാകില്ല എന്നതാ സത്യം..

പക്ഷേ പകരമായ് നല്‍കാന്‍ നന്ദിയോടെ ഒരു ചെറു പുഞ്ചിരി.. അതേ പ്രതീക്ഷിക്കാവൂ,..

നല്ല കവിത

പ്രസാദ് said...

അരമനകളുടെ അകത്തളങ്ങളില്‍ ജീര്‍ണതയുടെ നനവുള്ള ഇരുട്ടില്‍ ഏണികള്‍ എന്നുമുണ്ടാവും, മറക്കപ്പെടാന്‍ വേണ്ടി മാത്രം .....