Friday, January 15, 2010

സൂര്യന്‍

പ്രകാശമേ നീ ,
അലിയൂ നിലാവിലായ്...
ഇനി എത്രകാത്തിരിക്കണമൊന്നു
മുകരുവാന്‍?

പകലില്‍ ഒരു രാത്രിയും,
വെയിലില്‍ ഒരു സന്ധ്യയും,
നിശബ്ദതയിലൊരു സംഗീതമായ്..

നിശ്വാസത്തില്‍തണുപ്പുമായ്,
ശ്വാസത്തില്‍കുളിര്‍മ്മയായ്...
അനുഭവത്തിലിന്നൊരു
അനുഭൂതിയായ്....

പറവകള്‍ക്ക് നിറവ്,
ഉരഗത്തിനോകനിവ്.
വൃക്ഷത്തിനു മൌനം,
മാരുതനിന്നു നിശ്ചലന്‍.

അറിയാതെയറിയുന്നു
നിന്നെ ഞാന്‍ പ്രപഞ്ചമേ...
അലിയുന്നു നിന്നില്‍ ഞാന്‍
മറ്റൊരു ഗ്രഹണമായ്.


ശ്രീദേവിനായര്‍.

8 comments:

Unknown said...

നല്ല വായന സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..

ഏ.ആര്‍. നജീം said...

വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു എന്നതില്‍ അഭിനന്ദനങ്ങള്‍...

പക്ഷേ കൂടുതല്‍ ആഴത്തിലുള്ള , ശക്തമായ കവിത ശ്രീരാഗത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു

അഭിനന്ദനങ്ങളോടെ

ramanika said...

നിശ്വാസത്തില്‍തണുപ്പുമായ്,
ശ്വാസത്തില്‍കുളിര്‍മ്മയായ്...
അനുഭവത്തിലിന്നൊരു
അനുഭൂതിയായ്....

adutha kavithakkula ptatheekshayode......

ഹന്‍ല്ലലത്ത് Hanllalath said...

അക്ഷരങ്ങള്‍ ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നതായിരിക്കും വായിക്കാന്‍ സുഖം.

കമന്റിന്റെ സെറ്റിങ്ങില്‍ പോയി വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്ത് കളഞ്ഞൂടെ ?

SreeDeviNair.ശ്രീരാഗം said...

റ്റോംസ്,
നന്ദി...

ബ്ലോഗ് കണ്ടു..
നന്നായിട്ടുണ്ട്..

നജീം,
അഭിപ്രായം ഇഷ്ടമായീ..
നന്ദി

രമണിക,
വീണ്ടും എഴുതാന്‍ ശ്രമിക്കുന്നു..
നന്ദി..

hAnLLaLaTh,
മാറ്റിയിട്ടുണ്ട്.
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍

പാവപ്പെട്ടവൻ said...

എങ്ങും വെളിച്ചം വെളിച്ചം അങ്ങനെ വെളിച്ചത്തിന്റെ പ്രകാശങ്ങള്‍ നമ്മില്‍ നിറയട്ടെ .കുറെ തിരക്കുകള്‍ കാരണം പലപ്പോഴും ഇവിടെ എത്താന്‍ കഴിഞ്ഞില്ല ക്ഷമിക്കുമല്ലോ

SreeDeviNair.ശ്രീരാഗം said...

സീ.കെ,

വന്നതില്‍ നന്ദി..
വീണ്ടും കാണാം..


ശ്രീദേവിനായര്‍

Unknown said...

nannaayittundu ketto......