Wednesday, February 3, 2010

നീ...




മനസ്സിന്റെ മറവിയിലറിയാതെ വച്ചൊരു
മനതാരിന്മോഹങ്ങള്‍ മറന്നുപോയീ....
മറവിതന്‍ ചാരെ തപസ്സുമായ് നീയന്നു
മറക്കാതിരുന്നെന്‍ കുടീരമൊന്നില്‍.


ഇറ്റിറ്റുവീഴുംകണ്ണുനീര്‍ത്തുള്ളിയാല്‍
കഴുകീയതിന്മീതെനിന്‍കുറ്റബോധം...
അലയുവാനാകാത്ത ചിന്തതന്‍ ചാരെ
അലിയാത്തൊരാമനമന്നലിഞ്ഞുതീര്‍ന്നു.


സ്മരണതന്‍ ചാരെനീനട്ട തേന്മാവില്‍
പൂക്കള്‍ വിരിഞ്ഞുണ്ണിമാങ്ങയായീ..
ഇനിയെത്രകാലം കാക്കണമതിനുള്ളില്‍
വിരിയുംതേന്‍ കനിപക്വമാവാന്‍?



ശ്രീദേവിനായര്‍

8 comments:

ഏ.ആര്‍. നജീം said...

പ്രതീക്ഷയോടെ കാത്തിരിക്കുക..

ഇല്ലെങ്കില്‍ ജീവിതം വിരസമാകും

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം.... എന്നത് പോലെ

Unknown said...

ഇറ്റിറ്റുവീഴുംകണ്ണുനീര്‍ത്തുള്ളിയാല്‍
കഴുകീയതിന്മീതെനിന്‍കുറ്റബോധം...
അലയുവാനാകാത്ത ചിന്തതന്‍ ചാരെ
അലിയാത്തൊരാമനമന്നലിഞ്ഞുതീര്‍ന്നു.

ആശംസകള്‍ ശ്രീദേവിചേച്ചീ......
www.tomskonumadam.blogspot.com

ramanika said...

ഇനിയെത്രകാലം കാക്കണമതിനുള്ളില്‍
വിരിയുംതേന്‍ കനിപക്വമാവാന്‍?

പൂക്കള്‍ മാങ്ങയായ സ്ഥിതിക്ക് അത് മാമ്പഴവും ആകും
പ്രതീക്ഷിക്കാം ...................

Rejeesh Sanathanan said...

നല്ല വരികള്‍......

ഗീതാരവിശങ്കർ said...

സാക്ഷിയായ കാലം തന്നെ തരും ഉത്തരം ,
അല്ലേ ദേവ്യേച്ചീ ?

SreeDeviNair.ശ്രീരാഗം said...

നജീം,
റ്റോംസ്,
രമണിക,
മാറുന്ന മലയാളി,
കഥയില്ലാത്തവള്‍..


എല്ലാപേര്‍ക്കും
എന്റെ സ്നേഹവും
നന്ദിയും....

ശ്രീദേവിനായര്‍

അഭി said...

സ്മരണതന്‍ ചാരെനീനട്ട തേന്മാവില്‍
പൂക്കള്‍ വിരിഞ്ഞുണ്ണിമാങ്ങയായീ..
ഇനിയെത്രകാലം കാക്കണമതിനുള്ളില്‍
വിരിയുംതേന്‍ കനിപക്വമാവാന്‍?....


വൈകാതെ തന്നെ ഉണ്ടാകും ചേച്ചി
മനോഹരമായ വരികള്‍ ഒരു പാട് ഇഷ്ടമായി

SreeDeviNair.ശ്രീരാഗം said...

അഭി,
വളരെ നന്ദി..
അഭിപ്രായം ഇഷ്ടമായീ..
സസ്നേഹം,

ചേച്ചി