Friday, March 5, 2010

സമസ്യ





ഓരോ നിമിഷവും ഓരോസമസ്യയാണ്.
ഉത്തരമില്ലാത്ത സമസ്യ.
ഓരോ ജന്മവും,ജീവിതവും അറിവുകള്‍
ക്കപ്പുറം മിഥ്യസങ്കല്പങ്ങളിലും.



അറിവുതേടി അകലങ്ങളില്‍നടന്നു.
കാവിസഞ്ചിയില്‍ കദന ഭാരം.
തൂലികയില്‍ ജീവിതഭാരം.



സന്യാസത്തിനും,ജീവിതത്തിനുമിടയില്‍
വീര്‍പ്പുമുട്ടുന്ന അഭിലാഷങ്ങള്‍.
എങ്ങോട്ടുതിരിയണമെന്ന ആശങ്ക.

നാലുപാടും തിരിയുമ്പോള്‍,
കഴുത്തിന്റെ കഴിവില്‍
അവിശ്വാസം!




ശ്രീദേവിനായര്‍.

6 comments:

ഗീതാരവിശങ്കർ said...

'ഓരോ നിമിഷവും ഓരോ സമസ്യയാണ് ....
ശരിയാണ് ദേവ്യേച്ചീ .....

ramanika said...

കാവിസഞ്ചിയില്‍ കദന ഭാരം.
തൂലികയില്‍ ജീവിതഭാരം.


നന്നായിട്ടുണ്ട് ....

കേളി കലാസാംസ്കാരിക വേദി said...

സന്യാസത്തിനും,ജീവിതത്തിനുമിടയില്‍
വീര്‍പ്പുമുട്ടുന്ന അഭിലാഷങ്ങള്‍.
എങ്ങോട്ടുതിരിയണമെന്ന ആശങ്ക.
ഒരു സ്വാഭാവിക അന്വേഷണം മാത്രം കൊള്ളാം നന്നായിട്ടുണ്ട്

poor-me/പാവം-ഞാന്‍ said...

സന്യാസത്തിനും,ജീവിതത്തിനുമിടയില്‍
വീര്‍പ്പുമുട്ടുന്ന അഭിലാഷങ്ങള്‍.
ആശ്രമങളിലെ പ്രലോഭനങള്‍ വാര്‍ത്താ ചാനലുകാര്‍ക്ക് ചാകര കൊടുക്കുമ്പോള്‍
എനിക്കറിയീല ഈ ശാന്തി എവിടെയെന്ന്?
‌‌-സസ്നേഹം പാവം-ഞാന്‍

എന്‍.ബി.സുരേഷ് said...

കവിതകള്‍ വായിച്ചു,
തീവ്രമായ ഒരു മനസ്സുണ്ട്.
സ്നേഹത്തിന്റെ പൂവിതളുകളുണ്ട്
പ്രണയത്തിന്റെ മര്മ്മരമുണ്ട്.
പക്ഷെ വാക്കുകള്‍ കുറച്ചു
പഴയത്. "പക്ഷികൂട്ടം" താങ്കളുടെ സംഭാവനയാണോ?
ഇനിയും വരാം.

എന്‍.ബി.സുരേഷ് said...

കവിതകള്‍ വായിച്ചു,
തീവ്രമായ ഒരു മനസ്സുണ്ട്.
സ്നേഹത്തിന്റെ പൂവിതളുകളുണ്ട്
പ്രണയത്തിന്റെ മര്മ്മരമുണ്ട്.
പക്ഷെ വാക്കുകള്‍ കുറച്ചു
പഴയത്. "പക്ഷികൂട്ടം" താങ്കളുടെ സംഭാവനയാണോ?
ഇനിയും വരാം.