Thursday, April 29, 2010

ഓര്‍മ്മ





അകലെയെങ്ങോയെന്റെസ്വപ്ന
ത്തിന്‍ ചിറകുമേല്‍,
മരതകപ്പച്ചയുടുത്തൊരെന്‍,ഗ്രാമത്തില്‍,


ചിറകുകരിയാത്തൊരോര്‍മ്മപോലി
ന്നെന്റെ,
ചിരിക്കുന്ന തിരുമുറ്റം ഓര്‍ക്കുന്നു
ഞാനിന്നും!



പടവുകള്‍ കയറിയെന്‍ മനസ്സു പായുന്നു.
അടയാത്തകോലതന്‍ വാതിലില്‍ മുട്ടുന്നു.
അറിയാതെതുറക്കുന്നു അകമേചിരിക്കുന്നു,
അമ്മതന്‍ കാലൊച്ച ആത്മാവുകേള്‍ക്കുന്നു.


അണിയിച്ചുവച്ചൊരെന്‍ചിത്രത്തിന്‍
മുന്നിലായ്,
അണയാത്ത സ്നേഹത്തിന്‍
നെയ്ത്തിരികത്തുന്നു.


ഓര്‍മ്മപുതുക്കുവാനെന്മുറിതുറന്നുഞാന്‍,
അതിനുള്ളിലായിരം സ്വപ്നങ്ങളുറങ്ങുന്നു.


ചിരിതൂകിഉറങ്ങുന്ന പുകമറയ്ക്കുള്ളില്‍
ഞാന്‍,
കലങ്ങിയ കണ്ണോടെ കദനം
തെരയുമ്പോള്‍,


മാറാലകെട്ടിയ ഓര്‍മ്മകള്‍ നടുങ്ങുന്നു,
നിറയുന്ന കണ്ണുകള്‍ വിമ്മിക്കരയുന്നു.


ആരെയോ തെരയുന്നു,
മനമിന്നുംതേങ്ങുന്നു
വിടവാങ്ങിപ്പിരിഞ്ഞൊരു
സ്നേഹകുടീരമായ്!




ശ്രീദേവിനായര്‍.

7 comments:

ramanika said...

നന്നായി
കുറെ നഷ്ട്ട വസന്തങ്ങളെ ഓര്‍മിപ്പിച്ചു ....

SreeDeviNair.ശ്രീരാഗം said...

രമണിക,
“മനസ്സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍
തിരിച്ചുവരാത്ത സ്വപ്നങ്ങള്‍!“

വീണ്ടും നന്ദി പറയുന്നു.

സസ്നേഹം,
ശ്രീദേവിനായര്‍.

Rejeesh Sanathanan said...

ഇതാണല്ലേ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം‘ എന്ന് പറയുന്നത്.......:)
നല്ല വരികള്‍.........

SreeDeviNair.ശ്രീരാഗം said...

മാറുന്ന മലയാളി,
അഭിപ്രായത്തിനു നന്ദി.

സസ്നേഹം,
ശ്രീദേവിനായര്‍.

ranji said...

നല്ല പോസ്റ്റ്‌.
ഇഷ്ടമായി.

SreeDeviNair.ശ്രീരാഗം said...

ranji,

വളരെ നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍

jinshad said...

ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ അത് ഒരു നിമിഷത്തിന്റെ ഓര്‍മ്മയായെന്കിലും നമ്മുടെ മനസ്സില്‍ വന്നനയട്ടെ