Monday, May 31, 2010

മൊബൈല്‍ ഫോണ്‍



നന്ദിയില്ലാത്ത മനുഷ്യരുടെ
നിന്ദയും ജല്പനവും കേട്ടുതളര്‍ന്ന
നിസ്സഹായനായ മൊബൈല്‍ഫോണിന്റെ
വിറയാര്‍ന്ന ശബ്ദം,
എന്നോട് ചോദിച്ചു;


നന്ദിയുള്ള ഒരു മനുഷ്യനെയെങ്കിലും
നീ,യെനിയ്ക്ക് കാട്ടിത്തരാമോ?
മനസ്സില്‍ ഞാന്‍ സൂക്ഷിച്ച സര്‍വ്വവും
അവനോടു പറയാം!


എന്റെ ഭാരവും ദുഖവും തീര്‍ക്കട്ടെ!
എന്നാല്‍;
ഒളിഞ്ഞു നിന്നു കേട്ടു
നീ തളരരുത്!
നിന്റെ വിശ്വാസങ്ങള്‍ ഒരിക്കലും
കൈവിടുകയും അരുത്!




ശ്രീദേവിനായര്‍.

3 comments:

അലി said...

മൊബൈൽ ഫോണിന്റത്രയും ചീത്ത കേൾക്കുന്ന ആരും ലോകത്തുണ്ടാവില്ല. അത്രയും കിന്നാരവും.

ramanika said...

mobile phoninum parayanundu oru paadu!

അരുണ്‍ കരിമുട്ടം said...

കൊള്ളാം, ഈ ഭാവന