വേനല്പക്ഷികളേ,നിങ്ങള്‍വന്നുവോ?
എന്നെയീവിഫലമാം മാംസക്കൂടിനുള്ളില്‍
നിന്നുവേര്‍പെടുത്തുമോ?
കേവലമര്‍ത്ത്യഭാവങ്ങള്‍,നഷ്ടമാകുമീ
വേനല്‍ വഴികളില്‍ ഞാന്‍ വെറുമൊരു
ഉടല്.
നിങ്ങള്‍ക്കെന്നെയും കൊത്തി വിഴുങ്ങാം.
ഞാന്‍ നിങ്ങള്‍ക്ക് നല്ല ഇരയായിരിക്കും.
നല്ലഇരയാകാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍
ഉണ്ടെങ്കില്‍പറയുമല്ലോ?
ഇരയാകാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
ജീവിതം നല്കിയ യാതനകള്‍ക്കൊന്നിലും
പരാതിയില്ലാ.
എല്ലാം നന്നായി ആസ്വദിച്ചു.
ഇതൊന്നുമില്ലായിരുന്നെങ്കില്‍ എന്റെ
അറിവ്,അപൂര്‍ണ്ണമാകുമായിരുന്നൂ..
ഇപ്പോള്‍ എല്ലാം മനസ്സിലായി.
ഇര..ശരീരം...ജീവിതം....
ശ്രീദേവിനായര്‍.
30 comments:
“
നിങ്ങള്‍ക്കെന്നെയും കൊത്തി വിഴുങ്ങാം.
ഞാന്‍ നിങ്ങള്‍ക്ക് നല്ല ഇരയായിരിക്കും.”
എന്തിനെയും വിമര്‍ശിയ്ക്കുന്നവരും എന്തിലും കുറ്റം കണ്ടു പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരും എല്ലായിടത്തും ഉണ്ടാകും ചേച്ചീ... അതൊന്നും കാര്യമാക്കേണ്ടതില്ല
എന്റെ കാഴ്ചപ്പാടില്‍ തെറ്റായ നിലപാടു്! സ്വയമേവ ഇരയാവാന്‍ തിര്യക്കുകള്‍ പോലും ആഗ്രഹിക്കുന്നില്ല, ആഗ്രഹിക്കരുതു്. നിങ്ങള്‍ കൊന്നില്ലെങ്കില്‍ നിങ്ങളെ കൊല്ലുമെങ്കില്‍ നിങ്ങള്‍ കൊല ചെയ്യണം. അതാണു് കര്‍മ്മം.
അങ്ങിനെ അങ്ങു ഇരയാകാനൊന്നും നിന്നു കൊടുക്കണ്ട.. :)
ചേച്ചിക്കു എല്ല്ലാ ആശംസകളും നേര്‍ന്നു.. ഇനിയും എഴുതൂ..
തളരരുത് ..മുന്നേറൂ....ക്ഷീരമുള്ളോരകിടിൻ .....എന്നതാണ് വാസ്തവം
“യാതനകള്‍ക്കൊന്നിലും
പരാതിയില്ലാ.
എല്ലാം നന്നായി ആസ്വദിച്ചു.”
ഈ വരികള്‍ സന്തോഷിപ്പിക്കുന്നു. തുടര്‍ന്നും എഴുതിക്കണ്ടതിലും
ഈ മഹാ ബൂ-ലോകത്ത് ഒന്നു ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയെല്ലാവരും ആവനാഴിയൊഴിഞ്ഞു പയറ്റുമ്പോള്‍, ഇതാ ശ്രീമതി ശ്രീദേവി നമുക്കെല്ലാം പരിചിതയായിക്കഴിഞ്ഞു.
"വേനല്പക്ഷികളേ,നിങ്ങള്‍വന്നുവോ?
എന്നെയീവിഫലമാം മാംസക്കൂടിനുള്ളില്‍
നിന്നുവേര്‍പെടുത്തുമോ?"
പ്രത്യേകമായ, കരുത്തുറ്റ ഈ ഭാവത്തില്‍ നിന്നു തന്നെ ശ്രീമതി എഴുതേണ്ടിയിരിക്കുന്നു. വിമര്‍ശനങ്ങളുമുണ്ടാവണം- ഉരച്ചു നോക്കാത്ത സ്വര്‍ണം, ഉരയ്ക്കലിലെ മാന്ദ്ണ്ഡങ്ങള്‍ ഒന്നും പ്രസക്തമല്ല
ചിന്ത എന്ന നിലയില്‍ കൊള്ളാം - നല്ല ആശയങ്ങള്‍.
നല്ലഇരയാകാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍
ഉണ്ടെങ്കില്‍പറയുമല്ലോ?
ഇരയാകാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
ഇത് ശരിയായില്ല. തയ്യാറെടുത്തുകഴിഞ്ഞെങ്കില് എന്തെങ്കിലും തയ്യാറെടുപ്പുകള്‍ ഉണ്ടോ എന്ന് ചോദിക്കണ്ടല്ലോ.
കവിത എന്ന നിലയില്‍ ഇനിയും നന്നാവാനുണ്ട്. സ്വയം ഒന്ന് ചൊല്ലിനോക്കൂ. ഈണമില്ല.
കേവലമര്‍ത്ത്യഭാവങ്ങള്‍,നഷ്ടമാകുമീ
വേനല്‍ വഴികളില്‍ ഞാന്‍ വെറുമൊരു
ഉടല്.
എന്നത്
കേവലമര്‍ത്ത്യഭാവങ്ങള്‍,നഷ്ടമാകുമീ
വേനല്‍ വഴികളില്‍ ഞാന്‍ വെറുമൊരുടല്‍.
എന്ന് മാറ്റുന്നത് നന്നായിരിക്കും.
പിയപ്പെട്ട അനോണി മാഷ്,
പിണങ്ങിയിരിക്കുന്ന സ്വഭാവം
എനിയ്ക്കില്ല..
എല്ലാ സംഭവങ്ങളും.
മറന്നേയ്ക്കുക..
പ്രത്യേകിച്ച്,എന്നെ സ്നേഹിക്കുന്ന,
എന്റെ വേണ്ടപ്പെട്ടവരോടുള്ള
വിരോധവും,ഇവിടെ ഉപേക്ഷിക്കുക..
ഇനി ഇതിന്റെപേരില്‍ ബ്ലോഗില്‍
ഒരു വഴക്കുണ്ടാകരുത്..
ഒരു ചേരിതിരിവുംവേണ്ടാ..
സ്വന്തം,
ചേച്ചി..
പ്രിയപ്പെട്ട,ശ്രീ,ബാബുസര്‍,
റഫീക്ക്,കിടങ്ങൂരാന്,ആചാര്യന്,
സിമി..
എല്ലാപേരോടും,നന്ദി ..
ശ്രീ...
സിമി, വെറുതേ ഒരാളെ വിമര്‍ശിക്കാനായ് മാത്രം വിമര്‍ശിക്കരുത്. എല്ലാ കവിതകള്‍ക്കും ഈണം വേണമെന്ന് നിങ്ങളോടാരു പറഞ്ഞു?
“വെറുമൊരു
ഉടല്” തന്നെയാണ് “വെറുമൊരുടല്‍” എന്നതിനേക്കാള്‍ യോജിക്കുന്നത്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ പറയൂ
ദേവിയേച്ചീ,
വിമര്‍ശനങ്ങളെ പേടിച്ച് എഴുത്തു നിര്‍ത്താതെ തിരിച്ചു വന്നതില്‍ ഒത്തിരി സന്തോഷം.. ചിലപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ കുറേക്കൂടി മനോഹരമായ കവിതാരചനയിലേയ്ക്ക് ഒരു മല്‍സര ബുദ്ധിയോടെ തിരിയാന്‍ ചേച്ചിയെ സഹായിച്ചാലോ.. എല്ലാം നല്ലതിനായിരുന്നു എന്നു കരുതാം...സ്നേഹത്തോടെ മയില്‍പ്പീലി
അനോണിമാഷെ,വ്യത്യസ്ഥ വീക്ഷണകോണുകള്‍. അത്രേ ഉള്ളൂ.
"ജീവിതം ചെന്നിനായകം നല്കിലും,
നീയതും മധുരിപ്പിച്ചൊരല്ഭുതം"
(വിജയലക്ഷ്മി - വിട്ടുപോകൂ എന്ന കവിത)
സിമി,
“ജീവിതന് ചെന്നി നായകന് നല്കിലും
നായിക മാമ്പുളി തേടുന്നൊരത്ഭുതം.”
(വിജയലക്ഷ്മണന്: വിട്ടുപോകരുതേ എന്ന കവിത)
(ശ്രീദേവിനായര്‍, ഓഫ് ടോപ്പിക്കിനു് ക്ഷമ. സിമിക്കു് ഒരു വിവാഹസമ്മാനം ഇതുവരെ കൊടുത്തില്ല.) :)
:)))
ബാബു, നന്ദി
ബ്ലോഗിംഗ് തുടരുന്നതില്‍ സന്തോഷം :)
****
സിമി.. വ്യത്യസ്ഥം അല്ല വ്യത്യസ്തം. പോയി നൂറു തവണ എഴുത് ;) മുന്‍പൊരിക്കല്‍ പാലിയത്ത് പറഞ്ഞുതന്നതാ നിനക്ക്:))
ബൈ ദ വേ വെറും ഒരു ഉടല് എന്നായാലും കൊയപ്പോല്യ... വെറുമൊരു മൂടല്‍ എന്നാവരുതെന്നേയുള്ളൂ. മകാരംന് ആവര്‍ത്തിക്കരുത് :)
ബാബുമാഷേ :))
വാക്ക്പാലിച്ചു അല്ലെ?
സന്തോഷമായീട്ടൊ
പ്രിയപ്പെട്ട എന്നുതിരുത്തി
വായിയ്ക്കണം,
അനോണിമാഷ്,
ഞാന്‍ എഴുതിയതില്‍
തെറ്റുപറ്റിയതാണ്..
ഞാന്‍ പിന്നീട് ഡിലീറ്റ് ചെയ്ത്
എഴുതാം
ക്ഷമിക്കുക പെട്ടെന്ന് എഴുതിയപ്പോള്‍
തെറ്റിയതാണ്..
ഗുപ്തന്,
വന്നതില്‍ സന്തോഷം..
സസ്നേഹം,
ചേച്ചി.
ഭൂമിപുത്രി,
പിരിഞ്ഞു പോയാലും,
പിണങ്ങാതെ പോകുന്നതല്ലേ?
നല്ലത്..
ഞാന്‍ വല്ലപ്പോഴും എഴുതാം
സമയവും കിട്ടാറില്ലാ..
പിന്നെ,നല്ലതെന്നു ഞാന്കരുതുന്ന
കുറെകവിതകള്പുസ്തകത്തിനായി,
മാറ്റിവച്ചിരിക്കുന്നൂ..
രണ്ട്മലയാളം പുസ്തകങ്ങള്‍ കൂടി
ഉണ്ട്..
സ്നേഹത്തോടെ,
സ്വന്തം,
ശ്രീദേവി.
വീണ്ടും കവിത കണ്ടതില്‍ സന്തോഷം ...
തുടര്‍ന്നും എഴുതുക. താങ്കളുടെ കവിതയെ സ്നേഹിക്കുന്നവര്‍ക്കായി
സന്തോഷം ചേച്ചി. കൂടുതല്‍ ഒന്നും പറയുന്നില്ല.
ഒരു വിമര്‍ശനം താങ്ങാനാവാതെ കവിത മായ്ച്ചു കളഞ്ഞ ആള്, വീണ്ടും ഒരു കവിത എഴുതിയത് സ്വാഗതാര്‍ഹമാണ്. ഇരയായി വന്നു നില്ക്കുമ്പോള്, തീയില്‍ നിന്നു കുരുത്ത ശക്തി പ്രകടമാകുന്നില്ല, കവിതയില്‍. എഴുത്തുകൊണ്ട് പിടിച്ചു നില്ക്കാന് ഇതു പോര. മനസ്സിനെ പാകപ്പെടുത്തിയെങ്കില് ഇനിയും എഴുതുക.
ഞാന്‍ രണ്ടു ദിവസം മുന്‍പ് വന്നപ്പോള്‍ ഇവിടെ മൊത്തം ഒരു കശപിശ ആയിരുന്നു .. അത് മാറിയതില്‍ സന്തോഷം ... എഴുത്ത് തുടരുക ... ഒരു പാടു നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ ... ഭാവുകങ്ങള്‍ ..
ഓടോ : ഇനി ഇഷ്ടപെടുന്ന കവിത മൊത്തം ഞാന്‍ PDF ആക്കി വെക്കാന്‍ പോകുന്നു ...എപ്പോളാ കാണാതെ പോവുക എന്ന് അറില്ലലോ .. :)
വിവാദങ്ങള്‍ കെട്ടടങ്ങിയത്തില് സന്തോഷം. ബ്ലോഗുകളുടെ ലോകത്തേക്ക് വരുവാന്‍ ആഗ്രഹമുള്ള ഒരു തുടക്കക്കാരി എന്ന നിലക്കാണിത് പറഞ്ഞത് . നടന്ന വിവാദങ്ങളുമായി കൂട്ടി വായിച്ചപ്പോള്‍ ഏറെ അര്‍ത്ഥങ്ങളുള്ള കവിത .
അക്ഷരങ്ങള്‍ എപ്പോഴും തുണയായിരിക്കട്ടെ ...
ഒരു വിവാദം പോലും കവിതക്ക് വിഷയമായില്ലേ ചേച്ചീ...
തുടര്‍ന്നും ഇവിടെ കണ്ടതില്‍ വലരെ സന്തോഷം.
പ്രിയപ്പെട്ട,അനോണി മാഷ്,
മയില്‍പ്പീലി,സിമി,ബാബുസര്‍,
ഗുപ്തന്,ഭൂമിപുത്രി,
അര്ജ്ജുന്കൃഷണ,പാര്ത്ഥന്,
നവരുചിയന്‍,സന്ധ്യ,നരിക്കുന്നന്‍...
എല്ലാപേര്‍ക്കും എന്റെ
നന്ദി..
സസ്നേഹം,
ശ്രീദേവി.
പ്രിയപ്പെട്ട,
oab,
വളരെ നന്ദി..
വിട്ടു പോയതാണ്.ക്ഷമിക്കൂ..
സസ്നേഹം,
ചേച്ചി
വിമർശനങ്ങൾ എല്ലാം നല്ലതിനാണ് ചേച്ചി..പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ അത് സഹായിക്കും
പ്രിയപ്പെട്ട,
deeps..
ഞാന്‍ 2008.ല്‍
ബ്ലോഗ് നിര്‍ത്തും.
സ്നേഹത്തിനു നന്ദി..
ചേച്ചി.
Post a Comment