അര്‍ത്ഥം തേടിനമ്മള്‍
അക്ഷരങ്ങളിലേയ്ക്കുപോകുന്നു.
അക്ഷരങ്ങളും നിസ്സഹായരാണ്
ആരുടെയോഅര്‍ത്ഥം പേറി
വാക്കുകളുംനിശ്ചേഷ്ടരായി.
നിശ്ചലമാം വാക്കുകളില്‍
കോരി നിറയ്ക്കാന്‍
പച്ചകുത്തിയ എന്റെ മനസ്സിലിപ്പോള്‍
തകര്‍ന്നുപോയ അര്‍ത്ഥങ്ങളൊന്നുമില്ല.
അര്‍ത്ഥമില്ലാത്തലോകത്ത്
ജീവിക്കാനാണ് രസം.
പൂരിപ്പിച്ചു കിട്ടുന്ന അര്‍ത്ഥം
ഛര്‍ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം പോലെ
എന്നെ മടുപ്പിക്കുന്നു.
ശ്രീദേവിനായര്‍.
17 comments:
"പൂരിപ്പിച്ചു കിട്ടുന്ന അര്‍ത്ഥം
ഛര്‍ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം പോലെ
എന്നെ മടുപ്പിക്കുന്നു."
പക്ഷേ, കവിത തീരെ മടുപ്പിച്ചില്ല.
“ആരുടെയോഅര്‍ത്ഥം പേറി
വാക്കുകളുംനിശ്ചേഷ്ടരായി.”
ഇവയും ചിന്തിപ്പിക്കുന്ന വരികള്‍ തന്നെ
മാഷേ,
മാഷ് ആരാണെന്നാണെന്റെ
ഇപ്പോഴത്തെ ചിന്ത!
എന്തായാലും
എന്റെ കവിത ശ്രദ്ധിക്കുന്ന
തില്‍ സന്തോഷിക്കുന്നു.
അഭിപ്രായത്തിനു
വളരെ നന്ദി.
ഞാന്‍ പൈങ്കിളി
സാഹിത്യം ഉപേക്ഷിച്ചു.
അതിനു കാരണ ഭൂതനായതിനു
മാഷിനു വീണ്ടും നന്ദി.
സസ്നേഹം,
ചേച്ചി.
അക്ഷരങ്ങൾക്കും,അർത്ഥങ്ങൾക്കുമിടയിലുള്ള ദൂരം വളരെ ചെറുതാണ്...
"ആരുടെയോഅര്‍ത്ഥം പേറി
വാക്കുകളുംനിശ്ചേഷ്ടരായി"
ചേച്ചീ,
വരികളിഷ്ടമായി.
ചേച്ചിയെ വീണ്ടും കണ്ടതില്‍ സന്തോഷം.
ഒപ്പം അനോണിമാഷെ കണ്ടതില്‍ അതിലേറെ സന്തോഷം.
ചേച്ചീ, ഒരു ഓഫ്ഫ്.
അനോണിമാഷ്,
നിങ്ങളോട് എനിക്കിഷ്ടം തോന്നുകയാണു.
സഗീറിന്റെ ബ്ലോഗ്ഗില്‍ കണ്ടപ്പോള്‍ സത്യത്തില്‍ താങ്കളുടെ ഇന്റെന്‍ഷന്‍ മനസ്സിലായിരുന്നില്ല
നിശ്ചലമാം വാക്കുകളില്‍
കോരി നിറയ്ക്കാന്‍
പച്ചകുത്തിയ എന്റെ മനസ്സിലിപ്പോള്‍
തകര്‍ന്നുപോയ അര്‍ത്ഥങ്ങളൊന്നുമില്ല.
എനിക്കും പറയാന്‍ വാക്കുകളൊന്നുമില്ല. ഈ ജീവിതം തന്നെ ഒരു പാട് അര്‍ത്ഥങ്ങള്‍ തേടിയുള്ള അന്വേഷണമാണ്. നല്ല വരികള്‍.. ചിന്തിപ്പിക്കുന്നു.
ഛര്‍ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം
i dindnt like this usage!!!
but for this is ur best [one of the best!!!]poems!!!
“അര്‍ത്ഥമില്ലാത്തലോകത്ത്
ജീവിക്കാനാണ് രസം.”
മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ഭാവി അസംബന്ധം (absurdity) ആണെന്നു് ചില തത്വചിന്തകരും പറഞ്ഞിട്ടുണ്ടു്. അത്തരമൊരു ലോകത്തില്‍ ജീവിക്കുന്നതു് ഭയാനകമായിരിക്കും. വാക്കുകള്‍ എങ്ങനെ മനസ്സിലാക്കപ്പെടുന്നു എന്നതും ഒരു പ്രശ്നം തന്നെയാണു്. അവനവന്റെ അര്‍ത്ഥം തേടുകയാണു് പ്രതിവിധി എന്നെനിക്കു് തോന്നുന്നു.
അര്ത്ഥസമ്പൂര്ണ്ണതയുമുള്ള കവിതകളുമായി ബ്ലോഗിലെ സാന്നിദ്ധ്യം ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ,
ചേച്ചി നന്നായിരിക്കുന്നു ട്ടൊ :)
പ്രിയപ്പെട്ട,
deeps,
നന്ദി..എന്നെന്നും
അനില്‍ ,
ഒന്നും പറയാന്തോന്നുന്നില്ല
അസ്വസ്ത മനസ്സില്‍
തിങ്ങിനില്ക്കുന്നിപ്പോഴും.
സസ്നേഹം,
ചേച്ചി.
ഗോപക്,
ആ വാക്കു അറിഞ്ഞു
ഉപയോഗിച്ചതു തന്നെയാണ്..
മധുര വാക്കുകള്‍
ഒരിക്കലും മധുരമല്ല
എന്ന തിരിച്ചറിവ്
എന്നും നല്ലതാണ്..
സസ്നേഹം,
ശ്രീദേവി.
നരിക്കുന്നന്‍,
വളരെ സന്തോഷം
വന്നതില്‍.
അഭിപ്രായത്തിനു നന്ദി.
സസ്നേഹം,
ചേച്ചി.
ബാബുസര്‍,
പറഞ്ഞതു ശരിയാണെന്നു
ഞാനും സമ്മതിക്കുന്നു.
എന്റെ അര്ത്ഥംഞാന്
തേടിത്തുടങ്ങിയിരിക്കുന്നൂ..
അണയാന്‍ തുടങ്ങുന്ന തിരി
ആളിക്കത്തും..
പിരിയാന്‍ തുടങ്ങുമ്പോള്‍
പിടിമുറുക്കും.അല്ലേ?
എല്ലാപേര്‍ക്കും ഇഷ്ടപ്പെടുന്ന
കവിതകള്‍ എഴുതി
പിരിയാമെന്നു ചിന്തിക്കുന്നൂ..
സസ്നേഹം,
ശ്രീദേവി,
സരിജ,
വളരെ സന്തോഷം.
നന്ദി..
സസ്നേഹം,
ചേച്ചി.
ദേവിയേച്ചീ,
ഒത്തിരി ഇഷ്ടായി... പറയാതെ പറയുന്ന വാക്കുകള്‍പോലെ ഒരുപാടര്‍ത്ഥങ്ങളുള്ള വരികള്‍..സ്നേഹത്തോടെ മയില്‍പ്പീലി..
nalla kavitha
പൂരിപ്പിച്ചു കിട്ടുന്ന അര്‍ത്ഥം
ഛര്‍ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം പോലെ
എന്നെ മടുപ്പിക്കുന്നു.
അതൊരനര്ത്ഥം തന്നെ.
അര്‍ത്ഥമില്ലാത്തലോകത്ത്
ജീവിക്കാനാണ് രസം.
കവിത ഇഷ്ടമായി.
കവിത വളരെ ഇഷ്ടമായി
"അര്‍ത്ഥമില്ലാത്തലോകത്ത്
ജീവിക്കാനാണ് രസം."
ചിലപ്പോള്‍ എനിക്കും തോന്നരുണ്ടു ഇങ്ങനെ ......
അര്‍ഥങ്ങള്‍ ഇല്ലാതെ ഇങ്ങനെ ജീവിച്ചു മരിക്കാന്‍ ....എന്തിലും ഏതിലും അര്‍ഥങ്ങള്‍ കണ്ടെത്തുന്നതിനെ ഞാന്‍ വെറുകുന്നു
അര്‍ത്ഥം തേടിനമ്മള്‍
അക്ഷരങ്ങളിലേയ്ക്കുപോകുന്നു.
അക്ഷരങ്ങളും നിസ്സഹായരാണ്
ആണോ? അക്ഷരങ്ങളുടെ അര്‍ത്ഥമല്ലേ പലപ്പ്പോഴും തേടുന്നത്
അര്‍ത്ഥമുള്ള ലോകത്ത് ജീവിയ്ക്കാനാണ് എനിക്കിഷ്ടം
Post a Comment