ഏതോ ബ്രാഹ്മണശാപം പൂണുനൂലില്‍
കൊരുത്തിട്ട പാതിവ്രത്യം,
വിരഹത്തിന്റെ മാറില്‍ തലചായ്ക്കുമ്പോള്‍
മന്ത്രങ്ങളില്‍ മനസ്സുകുരുങ്ങിക്കിടന്നു.
തീര്‍ത്ഥാടനം വഴിമുട്ടിനിന്നപ്പോഴെല്ലാം
ആത്മാവ് ശാപമോചനം ആവശ്യപ്പെടു-
കയായിരുന്നു.
കണ്ണുനീരിന്റെ ഉപ്പുള്ള രാത്രികള്‍
അലമുറയിട്ടു കരയാതെ,
പശ്ചാത്താപത്തിന്റെ ഗംഗാസ്നാനം
അന്യേഷിച്ചു തളര്‍ന്നു.
ബ്രഹ്മചര്യം നഷ്ടപ്പെട്ട ചുണ്ടുകള്‍
ചുംബനത്തിലമര്‍ന്നപ്പോള്‍,
അരയിലെ ചരടില്‍കോര്‍ത്തമന്ത്രങ്ങള്‍
ഉഗ്രസര്‍പ്പങ്ങളായ്;
വിഷം ചീറ്റിയത്,
ആരുടെ നേര്‍ക്കായിരുന്നു?
ബ്രഹ്മചര്യത്തിന്റെ ദിവ്യത്വത്തിലേയ്ക്കോ?
പാതിവ്രത്യത്തിന്റെ പരിശുദ്ധിയിലേയ്ക്കോ?
ശ്രീദേവിനായര്‍
2 comments:
ഒരുപാടു സംശയങ്ങളാണല്ലോ? കൊള്ളാം
മേൽപറഞ്ഞ രണ്ടിന്റേയും നേർക്കാവാൻ സാധ്യതയില്ല, ആ വിഷ ചീറ്റൽ മന്ത്രതന്ത്രങ്ങളുടെ പൊള്ളയായ ഗർഭാശയത്തിലേയ്ക്കായിരിക്കണം..
അവതരണം ഭംഗി ആയിട്ടുണ്ട്.... ആശംസകൾ...
Post a Comment