Friday, August 29, 2008

തുടക്കം

എല്ലാതുടക്കങ്ങളും ഇങ്ങനെയൊക്കെ
ത്തന്നെയാണ്. അല്ലേ?

ഒരാളെമാത്രം എപ്പോഴും ഒളിഞ്ഞു
നോക്കുക,
അയാളുടെ പ്രവര്‍ത്തികള്‍ മാത്രം
ശ്രദ്ധയില്ലാത്തഭാവത്തില്‍ശ്രദ്ധിക്കുക,
അയാളെ ഊണിലും ഉറക്കത്തിലും
ഓര്‍മ്മിക്കുക,

ഈഅസുഖം ഒരു സുഖമാവുമ്പോള്‍
അതിന്റെ പേര്.എന്താണെന്ന്
അറിയാതെ ബുദ്ധിമുട്ടും!

പുലിക്കൂട്ടില്‍ പൂച്ചസുരക്ഷിതയാണോ?
എന്നു വിശ്വസിക്കാം അല്ലേ?
മറ്റൊരു പൂച്ചയെ കാണുന്നതുവരെ!

നെയ്യപ്പം തിന്നാല്‍.
രണ്ടുണ്ടു ,കാര്യം...
അപ്പവും തിന്നാം...
..........................?

4 comments:

ഷാജൂന്‍ said...

അതെ, അക്രമിക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍ പെട്ടുപോയാല്‍ പെട്ടതു തന്നെ.
ഒന്നു തുമ്മിയാല്‍ മതി. അതേക്കുറിച്ചായി പിന്നെ.....
ഇവിടെ വന്ന്‌ ഒന്ന്‌ മിണ്ടാന്‍ പോലും ആളുകള്‍ ഭയക്കുന്നതും അതുകൊണ്ടു തന്നെ.
അക്രമിക്കപ്പെടുന്നവന്റൊപ്പം നില്‍ക്കാതിരിക്കാന്‍ മലയാളി വളരെ പെട്ടെന്നു പഠിച്ചു കഴിഞ്ഞു.
എന്തിനെയാണാവോ ഇങ്ങിനെയൊക്കെ സംരക്ഷിക്കുന്നത്‌.
ലാളിത്വമുള്ള മനുഷ്യപെരുമാറ്റങ്ങളുക്കെ ഈ ബൂലോഗത്തുനിന്നും
പെട്ടെന്നു തന്നെ ഇല്ലാതാക്കാന്‍ ഏതെങ്കിലും ഒരു വട്ടു കേസിനുപോലും സാധിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ഷാജൂന്‍,

ഇത്ര പേടിയാണോ?

അതാണോ വിഷയം?

കഥയറിയാതെ ആട്ടം കാണണ്ടാ എന്നു കരുതി ആളുകള്‍ മാറിനില്‍ക്കയാവും.പിന്നെ വേഡ് വേരിഫിക്കേഷന്‍ തുടങ്ങിയ പുലിവാലുകളും.

അങ്ങിനെ ആരും ബൂലോകത്തു നിന്നും ഓടുകയുമില്ല.

SreeDeviNair.ശ്രീരാഗം said...

ഷാജുന്‍,
എന്നെ വീട്ടമ്മയെന്നലിസ്റ്റില്‍
പ്പെടുത്തിതരം താഴ്ത്തിക്കാ
ണിക്കുന്നവരോട്,എനിയ്ക്ക് അനുകമ്പയേഉള്ളൂ..

കാരണം ഈപറയുന്നവര്‍ക്കൊന്നും
ഒരുഅമ്മയുടെ ബന്ധത്തിന്റെ
പവിത്രത അറിയില്ലാ.

ഞാന്‍ ബ്ലോഗില്‍ നിന്നും പോകണ
മെന്ന് ആത്മാര്‍ത്ഥമായി
വിചാരിച്ചതാണ്.ഇനിഅതില്ലാ
കാരണം ,ഇതൊക്കെ
കുറെ ഞാനും കണ്ടതു തന്നെയാണ്

ഇന്നു ഞാനെങ്കില്‍,നാളെ മറ്റൊരാള്‍.
ഒരു കാര്യം ഉറപ്പാണ്.
മലയാളിഎന്നുംനല്ലപിള്ള ചമയുന്നൂ,
അന്യന്റെ മുന്നില്‍.

എന്തും അഭിമുഖീകരിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം..


കാറ്റുമാറിവീശുമ്പോള്‍
കരിയിലകള്‍ താനെ പറന്നു പൊങ്ങും..

തിരുവനന്തപുരത്തുള്ളവര്‍ എന്നെ സംരക്ഷിക്കുമെന്നും ഞാന്‍ കരുതുന്നില്ല
നല്ല ഉറപ്പുള്ള ഒരു മനസ്സുണ്ട്,എനിയ്ക്ക്.

നേരെ വരുന്നവര്‍ക്ക്.ഞാന്‍ എന്നും
നല്ല ചേച്ചിയാണ്.
അല്ലാത്തവര്‍ക്ക് അല്ലാതെയും.

ഷാജുന്‍,എനിയ്ക്കു വേണ്ടിനിങ്ങളാരും
പഴികേള്‍ക്കേണ്ടാ..
സ്വന്തം,
ചേച്ചി.

SreeDeviNair.ശ്രീരാഗം said...

അനില്‍,

നിങ്ങളൊന്നും വെറുതേപഴി
കേള്‍ക്കേണ്ടാ.
ഈപ്രശ്നം എനിയ്ക്കുണ്ടായത്
എന്താണെന്ന് എല്ലാപേര്‍ക്കും
അറിയാം.അല്ലേ?
ഇനി നിങ്ങള്‍ക്കും അതു
ഉണ്ടാകാതിരിക്കട്ടെ.

എനിയ്ക്ക് ഇപ്പോള്‍ ചിരിയാണ്
വരുന്നത്.
മക്കളുടെ പ്രായമുള്ള പിള്ളേരുടെ
കളികള്‍ക്ക് ഞാന്‍ അത്രയേവിലകല്‍പ്പിക്കുന്നുള്ളൂ.

ഈമറുപടി നിങ്ങള്‍ക്ക് എഴുതിയത്
എല്ലാപേരും കാണാന്‍ തന്നെയാണ്.

നിങ്ങള്‍ രണ്ടു പേര്‍ക്കെങ്കിലും
ധൈര്യമുണ്ടായതില്‍ ഞാന്‍ അഭിമാനിക്കുന്നു..

ആണ്‍കുട്ടികള്‍ ഇന്നും ഉണ്ടെന്നറിഞ്ഞതില്‍
സന്തോഷിക്കുന്നു.

സ്വന്തം,
ചേച്ചി..

ഇനി ആരും കമന്റിടമെന്നെനിക്കില്ല.
എനിയ്ക്കും മറുപടിപറയാനില്ല.

സ്വന്തം,
ചേച്ചി...