Saturday, August 30, 2008

മേഘങ്ങള്‍

മേഘങ്ങള്‍ ഒളിപ്പിച്ചുവച്ച
ആകാശത്തിന്റെ തുണ്ടിനുവേണ്ടി
ഞാന്‍ പ്രാര്‍ത്ഥിച്ചു.

അലറിപ്പെയ്ത മഴയില്‍
എന്റെ ഏകാന്തത
വ്യാഘ്രത്തെപ്പോലെ എന്നെനേരിട്ടു.

മേഘങ്ങള്‍ എന്താണ് മറയ്ക്കു-
ന്നതെന്നറിയാന്‍,
ഞാന്‍ മഴയിലേയ്ക്കിറങ്ങിനോക്കി.

ഏതോ അപസര്‍പ്പകരാവിന്റെ
രൌദ്ര സംഗീതികയായി
ആകാശം മറഞ്ഞുതന്നെ നിന്നു.

മേഘങ്ങള്‍ വഴിമാറിത്തുടങ്ങിയപ്പോള്‍
മഴയും നൃത്തമവസാനിപ്പിച്ചു.

മഴയും മേഘങ്ങളും
ഉത്തരാധുനിക സംജ്ഞകളായി
എന്നെ കബളിപ്പിക്കുകയായിരുന്നോ?

മേഘങ്ങള്‍ സൂചകമാണോ?
മഴയാണോ സൂചിതം?

മേഘങ്ങളുടെ സൂചകങ്ങള്‍
പല അര്‍ത്ഥങ്ങളായി
എവിടെയോ ചിതറിവീണു.

മഴയുടെ സൂചിതങ്ങള്‍
തോന്നിയ അര്‍ത്ഥങ്ങളായി
പെരുകിക്കൊണ്ടിരുന്നൂ.

മേഘങ്ങളും,മഴയും
അറിയാത്ത അര്‍ത്ഥപ്പെരുക്കങ്ങളില്‍,
അവനിസ്സഹായരായിരുന്നൂ.


ശ്രീദേവിനായര്‍.

8 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

onnum pidikitiyilla keto

SreeDeviNair.ശ്രീരാഗം said...

സി,പി
ഞാനെന്നും
അങ്ങനെ തന്നെയായിരുന്നല്ലോ?


സ്വന്തം
ശ്രീദേവി.

VIPIN said...

karum kolum ozhinja,ennal manjum mazhayum pinne veyilum ulla oru puthiya pularikkayi nammukku kathirikkam...avide soochakangalum suchithangalum undavilla,ellam nerittariyan pattum allenkil pattanam..

SreeDeviNair.ശ്രീരാഗം said...

വിപിന്‍,
നന്ദി.




സ്വന്തം,
ചേച്ചി.

നരിക്കുന്നൻ said...

മോഘങ്ങള്‍ ഇഷ്ടമായി.

ആശംസകള്‍

SreeDeviNair.ശ്രീരാഗം said...

നരിക്കുന്നന്‍,
വന്നതില്‍
സന്തോഷം.

സ്വന്തം ,
ചേച്ചി.

mayilppeeli said...

ദേവിയേച്ചീ,

കാറുംകോളുമൊടുങ്ങി തെളിമയാര്‍ന്ന ആകാശം....മേഘങ്ങള്‍ക്കൊന്നുമിനി ഒളിച്ചുവയ്ക്കാനാവില്ല...നന്നായിട്ടുണ്ട്‌...സ്നേഹത്തോടെ മയില്‍പ്പീലി

SreeDeviNair.ശ്രീരാഗം said...

മയില്‍പ്പീലി,
ഒത്തിരി നന്ദി.

സ്വന്തം,
ചേച്ചി.