Monday, June 15, 2009

പ്രണയകാവ്യം



ഇന്നും മഴക്കാറുപെയ്തണഞ്ഞു..
ഒരു കിട്ടാക്കടം പോലെഞാനലഞ്ഞു...
എവിടെയോ കൈമോശംവന്ന മനസ്സുമായ്..
എന്നുള്ളിലിന്നവന്‍ പെയ്തൊഴിഞ്ഞു..



ഏങ്ങും ചിന്തകള്‍,മനസ്സിനിലുള്ളില്‍...
എന്തിനോ തേങ്ങിപ്പതം പറഞ്ഞു...
എവിടെയോകണ്ടുമറന്നപോല്‍പ്പിന്നവന്‍,
എന്നെയറിയാതെനോക്കിനിന്നു...


“ഒരുപാടുസ്വപ്നം പകുത്തുഞാന്‍ നല്‍കീട്ടും,
പകരം,നീതന്നില്ലനിന്‍ കിനാക്കള്‍..
പലതുംകൊതിച്ചൊരുമനസ്സുമായ് പിന്നെയും,
പലവട്ടം നിന്നുഞാന്‍ നിന്നരുകില്‍...“



കണ്ണുകള്‍ കാണാതെകദനം നിറച്ചവന്‍,
കാതുകള്‍ കേള്‍ക്കാതെമൊഴിഞ്ഞുമെല്ലെ,
അക്ഷരത്തെറ്റുപോലെഴുതിപ്പിന്നവന്‍..
അറിയാത്തമോഹത്തിന്‍പ്രണയകാവ്യം!


ശ്രീദേവിനായര്‍

10 comments:

girishvarma balussery... said...

ആശംസകള്‍... എഴുതുക ഇനിയും........

വിജീഷ് കക്കാട്ട് said...

പുതുമയുള്ള ഇമേജുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ..വായിച്ചു തുടങ്ങിയതെയുള്ളു..ഇഷ്ടമാകും..സസ്നേഹം വിജീഷ് കക്കാട്ട്
visit: http//www.vijishkkt.blogspot.com

സന്തോഷ്‌ പല്ലശ്ശന said...

വായിച്ചു പോകാന്‍ രസണ്ട്‌ പക്ഷെ....വരികള്‍ക്കിടയില്‍ മഴയും ഒരു കഥാനായകനും നായികയും പൊട്ടിയ പാശിമാല പോലെ ചിതറികിടക്കുകയല്ലെ എന്നൊരു സംശയം .....എല്ലാം ഒന്നു കോര്‍ത്തെടുക്കു ചേച്ചി....അപ്പോ കവിത കുറച്ചുകൂടി നന്നാവും. ആശംസകള്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

ramanika said...

ishttamayi

പാവപ്പെട്ടവൻ said...

ഒരുപാടുസ്വപ്നം പകുത്തുഞാന്‍ നല്‍കീട്ടും,
പകരം,നീ തന്നില്ലനിന്‍ കിനാക്കള്‍..
പലതുംകൊതിച്ചൊരുമനസ്സുമായ് പിന്നെയും,
പലവട്ടം നിന്നുഞാന്‍ നിന്നരുകില്‍...“

ഈ വരികള്‍.. അതെ... ഈ വരികള്‍ ചിലതൊക്കെ വിളിച്ചുപറയുന്നു .
മനോഹരം

Sabu Kottotty said...

നന്നായിട്ടുണ്ട് ചേച്ചീ... വീണ്ടും വരാം...

അരുണ്‍ കരിമുട്ടം said...

സന്തോഷ് പറഞ്ഞത് ശരിയാ ചേച്ചി.ഒരു ഒരുമ കൂടി വന്നാല്‍ കവിത അതി ഗംഭീരമായേനെ
ഇഷ്ടായി

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട,

ഗിരീഷ്,
വിജീഷ്,
സന്തോഷ്,
സി.പി.
ramaniga,
പാവപ്പെട്ടവന്‍,
കൊട്ടോട്ടിക്കാരന്‍,
അരുണ്‍...

എല്ലാപേര്‍ക്കുംനന്ദി...

കവിത മാറ്റിയെഴുതാം
പിന്നീട് പോസ്റ്റുചെയ്യാം.

സ്വന്തം,
ചേച്ചി

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)
ആശംസകള്‍...............
വെള്ളായണി