Tuesday, June 23, 2009

മുഖാവരണം



കവിയുടെ കുപ്പായം,ഊരിവച്ചകവി
സ്വയം വിശകലനം ചെയ്യുന്നു...
എന്തെങ്കിലും കുറവുകള്‍?


കണ്ണാടിയില്‍ മുഖം മിനുക്കാന്‍ ശ്രമിക്കുന്ന
ഭാവങ്ങളുടെ തീവ്രത?
ഇനിയും കവിതകള്‍ക്ക് കഴിയില്ലെന്നും,
കവിതകള്‍ വികാരമില്ലാത്ത സ്ത്രീയെപ്പോലെ,
നിസ്സംഗയാണെന്നും മനസ്സിലാക്കുന്നു.


പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന
കവിത ;
വഴിയറിയാതെ നില്‍ക്കുമെന്നും
വിശ്വസിക്കുന്നില്ല.
കാരണം സര്‍വ്വതും,കവിതകള്‍ക്ക് വഴി
മാറുന്നു.


പുനര്‍ജ്ജന്മം പിറവിയെടുക്കുമ്പോള്‍;
പഴയ താളുകള്‍ മറയ്ക്കുന്നു.കവിയുടെ
മുഖാവരണവും മാറുന്നു.


കാത്തിരിക്കാം,കണ്ണുകളെ വിശ്വസിക്കാം;
വിശ്വസിക്കാതെയും ഇരിക്കാം;
എന്നാല്‍ കവിയെയോ?


കവിതയെ പ്രണയിക്കാം;
കഥയെ സ്നേഹിക്കാം;
അക്ഷരങ്ങളുടെകൂടെ ജീവിക്കാം;


അപ്പോഴും എഴുതിതീര്‍ക്കാത്ത ചിന്തകള്‍
രൂപമില്ലാതെ അലയുമായിരിക്കാം.....!




ശ്രീദേവിനായര്‍

4 comments:

ramanika said...

കവിതയെ പ്രണയിക്കാം;
കഥയെ സ്നേഹിക്കാം;
അക്ഷരങ്ങളുടെകൂടെ ജീവിക്കാം;



അക്ഷരം ഏറ്റവും വലിയ സുഹൃത്ത്‌ !
nannayi
ishtapettu!

SreeDeviNair.ശ്രീരാഗം said...

ramaniga,

വളരെ നന്ദി..
വീണ്ടുംകാണാം...

സസ്നേഹം,
ശ്രീദേവിനായര്‍

സന്തോഷ്‌ പല്ലശ്ശന said...

എഴുതിതീര്‍ക്കാത്ത ചിന്തകള്‍
രൂപമില്ലാതെ അലയുമായിരിക്കാം.....!


ചേച്ചിയുടെ മനസ്സു നിറച്ചു രൂപംകാത്തു കഴിയുന്ന അതി ശക്തമായ ചിന്തകളാണ്‍്‌...എഴുത്തു തുടരുക വായിക്കാനും അഭിപ്രായം പറയാനും ഞങ്ങളുണ്ട്‌.....

നന്ദി കവിതയെ ഒരു അഭയംപോലെ കണ്ട്‌ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിന്‌....

SreeDeviNair.ശ്രീരാഗം said...

സന്തോഷ്,

വളരെ സ്നേഹത്തോടെ
നന്ദി പറയുന്നു.

വീണ്ടും കാണാം....


സ്വന്തം,
ചേച്ചി