Monday, June 29, 2009

വിധി

മാസ്മര രേഖകള്‍ വരച്ചുകൊണ്ടുള്ള
വിധികര്‍ത്താവിന്റെ വീറോടെയുള്ള
പ്രസംഗത്തിനിടയ്ക്ക്,


കാല്‍തട്ടിത്തടഞ്ഞ്,അവള്‍ മനസ്സിന്റെ
മനസ്സാക്ഷിക്കൂട്ടില്‍ കയറി നിന്നു.
എന്താവും,ഇപ്പോള്‍ വിധിയായി തന്റെ
നേരെ എടുത്ത് ചാടുന്നതെന്നറിയാനുള്ള
സിംഹവെപ്രാളം,


ഒട്ടകപക്ഷിയുടെ വേഗതയില്‍
നിലം തൊടാതെ മനസ്സിനെ പറത്തി
ക്കൊണ്ടുപോയി;


ചെയ്ത കുറ്റങ്ങള്‍ക്കുള്ളതല്ല ഒരിക്കലും
ഈ ശിക്ഷകള്‍...
എന്നും,എന്തിനും വിധികാത്ത് നില്‍ക്കുക
യെന്നതല്ലേ,അവളുടെ വിധി!


അവള്‍ സൂക്ഷിച്ചു നോക്കി;
പലതും മറയ്ക്കാത്ത സമൂഹത്തില്‍
മറയ്ക്കുന്നവള്‍ക്കുള്ള ശിക്ഷ,
എന്തായിരിക്കാമെന്നുള്ള ആകാംക്ഷ
യുമായി......!


ശ്രീദേവിനായര്‍

7 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കുറ്റവും ശിക്ഷയും..!!

ramanika said...

പല വിധികളും മുന്‍ വിധികളാണ്.......
പോസ്റ്റ്‌ ഇഷ്ടപ്പെട്ടു !

Sabu Kottotty said...

ഈ കവിത ചെറുതായതിലുള്ള സങ്കടമേയുള്ളൂ...
വരികള്‍ക്കര്‍ത്ഥമുള്ളതിനാല്‍ ആസ്വദിയ്ക്കാനും ഒരു സുഖം...

വശംവദൻ said...

"വിധി" നന്നായിട്ടുണ്ട്‌.

സന്തോഷ്‌ പല്ലശ്ശന said...

വിധിയെന്താവാന്‍ പല വിധികളും നമ്മള്‍ കണ്ടതല്ലെ...പലപ്പോഴും എലാം വിധികളും പെണ്ണിനും പ്രതികൂലമായി മാറുന്നു....

"ചെയ്ത കുറ്റങ്ങള്‍ക്കുള്ളതല്ല ഒരിക്കലും
ഈ ശിക്ഷകള്‍...
എന്നും,എന്തിനും വിധികാത്ത് നില്‍ക്കുക
യെന്നതല്ലേ,അവളുടെ വിധി!"

ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.

Unknown said...

"allenkilum ;
onnum nedaanullathallalo, jeevitham
nediyathu laabham !
nedaathatho ?
nashtam !"
adhavaa randum "vidhi"!!!!!

ശ്രീഇടമൺ said...

പലതും മറയ്ക്കാത്ത സമൂഹത്തില്‍
മറയ്ക്കുന്നവള്‍ക്കുള്ള ശിക്ഷ,
എന്തായിരിക്കാമെന്നുള്ള ആകാംക്ഷ
യുമായി......!

നല്ല വിധി...