ഒരഗ്നിസ്ഫുലിംഗമെന്നധരത്തില്‍ വീശി,
അതിന്‍ചുടുനെടുവീര്‍പ്പുകളെന്നിലെത്തി
അതിനുള്ളിലെന്തോ,പദംതെറ്റിനിന്നൂ,
മറ്റൊരുജ്വാലപോലായിപിന്നേ..
നിനയ്ക്കാതെവന്നൊരുനീലവെളിച്ചവും,
കത്തുന്ന കനലിന്‍ വെളിച്ചമായീ.
താപംജ്വലിപ്പിച്ചതപമെന്നുള്ളിലായ്
താനെയണയാത്തൊരഗ്നിയായീ.
രോമകൂപങ്ങളുമായിരം വട്ടമെന്‍,
പേര്‍ചൊല്ലിയെന്നെയുണര്‍ത്തിടുമ്പോള്‍
രോമാഞ്ചമല്ലെന്റെയുള്ളിലായ്ഓര്‍മ്മകള്‍,
താപത്തില്‍നീറുമൊരുമാത്രയായീ.
ദുഃഖത്തിന്നോരത്തുഞാന്‍ ചാരിനിന്നൊരു
മണ്‍കുടിലിന്നും ചോരവാര്‍ത്തു..
പഴയോലമേഞ്ഞൊരാകെട്ടിനകം നിത്യം,
കണ്ണീര്‍മഴയില്‍ കുതിര്‍ന്നുനിന്നു.
ശ്രീദേവിനായര്‍
4 comments:
വായിച്ചു ഇഷ്ടപ്പെട്ടു
ഇതിലും ദുഃഖം തളം കെട്ടി നില്‍ക്കുന്നു .
ramaniga,
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
avalude kanneerkkanangalkku
chorayude niram pakarunnathu
njanum ariyunnu..
puthanolamenja kettinakathu
santhoshavathiyaayi avalum
ninnotte kurachunaal ?
enthu parayunnu devyechi ???
-geetha-
ഗീത,
ശരിയാണ്..
ഇനി അവള്‍ക്ക് സന്തോഷ
ത്തിന്റെ നാളുകള്‍...!
ഒപ്പം വിശ്രമത്തിന്റെയും!
സ്വന്തം,
ദേവിയേച്ചി..
Post a Comment