കാലം
കാലം എനിയ്ക്ക് നല്കിയവെള്ളികെട്ടിയ അറിവുകള്ഞാന് കരിതേച്ചു കറുപ്പിച്ച്,ഇരുട്ടിലേയ്ക്കെറിഞ്ഞു.അറിവുകള്‍ സ്വര്ഗ്ഗമാണെങ്കില്എന്റെ ലോകം ഇരുട്ടില്‍തപ്പുകയാണ്.എനിയ്ക്ക് മറ്റൊരാളാകേണ്ടാ,ആരുടെ കാലടിപ്പാടുകളും വേണ്ടാ.പാദനമസ്ക്കാരങ്ങളെനിയ്ക്ക് വേണ്ടാ.എന്റെ വഴികളില്‍;കാലം മാറാലകെട്ടി കഠിനമാക്കിയകാലത്തിന്റെ ,പുരാതന ഭിത്തികള്‍ക്ക് അപ്പുറത്തേയ്ക്ക്നോക്കിയാല് കാണാനൊന്നുമില്ല.ജീവിതമാം,മിഥ്യ എവിടെയും സത്യമാവുന്നു!കാലം എന്റെ കണ്ണുകളെ സമാശ്വസിപ്പിക്കാനായി കെട്ടുന്നവേഷങ്ങളെല്ലാം,അഴിഞ്ഞുവീഴുകയാണ്.എന്റെ ആത്മാവിലും നിറയെവേഷങ്ങളാണ്.എല്ലാ വേഷങ്ങളും അഴിച്ചു വച്ച്നഗ്നയാകാന് കഴിഞ്ഞെങ്കില്‍!ശ്രീദേവിനായര്‍.
2 comments:
എന്റെ ആത്മാവിലും നിറയെ
വേഷങ്ങളാണ്.
എല്ലാ വേഷങ്ങളും അഴിച്ചു വച്ച്
നഗ്നയാകാന്‍ കഴിഞ്ഞെങ്കില്‍!
ജീവിതമാം,മിഥ്യ എവിടെയും
സത്യമാവുന്നു!
pathivu pole ithum manoharam, manassine sparsikkunnu!
രമണിക,
വീണ്ടും നന്ദി
പറയുന്നു.
Post a Comment