Sunday, September 6, 2009

അറിവുകള്‍




അറിയാത്ത ഭാഷ,അറിയാത്ത
ബന്ധം പോലെ.
അകലുന്ന നിമിഷം ,അറിയുന്ന
നൊമ്പരം പോലെ.


അറിവിന്റെ അനുഭവം അനുവാ
ചക ഹൃദയം പോലെ;
അലിയുന്ന രാഗവായ്പുകളില്‍
കിനാക്കളുടെ തൂവല്‍ സ്പര്‍ശം.



അമാവാസിയുടെ ഇരുളിലും
പൌര്‍ണ്ണമിത്തിളക്കം.
പുഞ്ചിരിക്കുന്ന ചുണ്ടുകളില്‍
കണ്ണുനീരിന്റെ ഉപ്പുരസം.


അണയാത്ത ദീപം പോലെ,
അലയുന്ന നിശ്വാസത്തില്‍
തളരാത്ത മുകുളം പോലെ,
അറിവിന്റെ അമരത്ത് അജ്ഞാത
അനുഭവങ്ങള്‍.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന
നഭസ്സിലെ,
അഭിനയക്കാരനായ മേഘത്തെപ്പോലെ
അറിവുകള്‍ പലതുമെന്നെ
മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു!




ശ്രീദേവിനായര്‍

10 comments:

ramanika said...

അകലുന്ന നിമിഷം ,അറിയുന്ന
നൊമ്പരം പോലെ....

കൈവിട്ടു പോകുന്ന പലതും നൊമ്പരം തന്നെ
ഇഷ്ടപ്പെട്ടു

SreeDeviNair.ശ്രീരാഗം said...

രമണിക,
നന്ദി....


ശ്രീദേവിനായര്‍

വിജീഷ് കക്കാട്ട് said...

"പുഞ്ചിരിക്കുന്ന ചുണ്ടുകളില്‍
കണ്ണുനീരിന്റെ ഉപ്പുരസം.."


ഞാന്‍ കണ്ടു....ഇക്കഴിഞ്ഞ ഞായറാഴ്ച...കണ്ണീരില്‍ കുതിര്‍ന്ന ഒരു ചിരി..അനുഭവിച്ചു അതേ ചിരി..ഞാനും...നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം....

നന്ദി ചേച്ചി ഒരായിരം...

nakkwt said...

മനോഹരമായിരിക്കുന്നു ചേച്ചി ...........

Anil cheleri kumaran said...

അഭിനയക്കാരനായ മേഘത്തെപ്പോലെ
അറിവുകള്‍ പലതുമെന്നെ
മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു!


നന്നായിട്ടുണ്ട്.

SreeDeviNair.ശ്രീരാഗം said...

വിജീഷ്,

എന്നെന്നും,പുഞ്ചിരിക്കു...

(ഓരോ ചിരിയ്ക്കുപിന്നിലും
ഒരായിരം നോവുകളുടെ
ഭാരം പലരും അനുഭവിക്കു
ന്നുണ്ടാകാം...)



സ്വന്തം,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

അബ്ദു,
നന്ദി പറയുന്നില്ല
കാണാം.

ചേച്ചി

SreeDeviNair.ശ്രീരാഗം said...

കുമാരന്‍,

വളരെ നന്ദി

ചേച്ചി

Unknown said...

"amaavaasiyude irulilum
paurnamithilakkam."
devyechiyude saameepyam pole !!!
-geetha-

SreeDeviNair.ശ്രീരാഗം said...

പ്രിയഗീതാ,

നഷ്ടങ്ങളുടെ നീറ്റലിലും
ദേവിയേച്ചിയെ
സ്നേഹിക്കുന്ന മനസ്സിന്
ഒരിക്കലും മറക്കാത്ത
കടപ്പാടുകളുടെ ബന്ധം...

സ്വന്തം,
ദേവിയേച്ചി.