Friday, September 11, 2009
വലുതും ചെറുതും
ആരു വലിയവന്‍ എന്ന് ചിന്തിച്ചഞാന്‍
ചിന്തകളെ ഏകാന്ത ചിന്തകളാക്കി,
ആകാശത്തോളം ഉയരത്തില്‍ പ്രതിഷ്ഠിച്ചു.
ആശ്രിതന്മാര് നിരന്നുനില്ക്കുന്ന
പടിവാതില്‍ ഉള്ളവരോ?
അരുമയായ അംഗരക്ഷകര്‍
അനുഗമിക്കുന്നവരോ?
എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍
കഴിയാത്ത സത്യം;
യഥാര്‍ത്ഥ അറിവ് എന്ത്
എന്ന്തന്നെയായിരുന്നു.
ശത്രുവിന്റെ ശത്രു മിത്രമെന്നും,
ശത്രുവിന്റെ മിത്രം ശത്രുവെന്നും,
ചിന്തിക്കുന്ന ജനതയുടെ ആത്മാവ്
എവിടെ ഞാന്‍ വീണ്ടും ചിന്തിച്ചു.
നെറ്റിയില്‍ പേരെഴുതാത്തതൊന്നും
ചന്തയില്‍ വില്‍ക്കപ്പെടില്ലയെന്ന സത്യം
ഞാന്‍ വീണ്ടും മനസ്സിലാക്കി.
ഉല്‍പ്പന്നത്തിന്റെ കാമ്പിലല്ല,
കഴമ്പിലല്ല,
കാര്യമെന്നും അതിന്റെ പേരിലാണെന്നും
ഉള്ള സത്യവും കണ്ടറിഞ്ഞു.
വിലപിടിപ്പുള്ള കുപ്പിയിലെ മലിനജലം
മുന്തിയ പനിനീരിനെപ്പോലും തോല്പ്പി
ക്കുന്നത് നോക്കിനിന്നു.
കൂടുതല്‍ചിന്തിച്ചാല്‍
ഞാന്‍ചിന്തകനാവില്ലല്ലോ?
“ചിതലരിച്ച എന്റെ ചിന്തകളെ
ഉറങ്ങാന്‍ അനുവദിച്ച ഞാന്‍
അവ എന്നെങ്കിലും ഉണരുന്നതുവരെ
കാത്തിരിക്കാന്‍ തീരുമാനിച്ചു.“
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
8 comments:
ഉല്‍പ്പന്നത്തിന്റെ കാമ്പിലല്ല,
കഴമ്പിലല്ല,
കാര്യമെന്നും അതിന്റെ പേരിലാണെന്നും
ഉള്ള സത്യവും കണ്ടറിഞ്ഞു.
very well said!
നല്ല ചിന്തകളാണ് ടീച്ചര്‍..പക്ഷെ എന്തിനാണ് ഒരു സ്ത്രീയായ കവയത്രി എല്ലായ്പോഴും പുരുഷ സംജകള് തന്നെ കുറിച്ച് പറയുമ്പോള്‍ ഉപയോഗിക്കുന്നത്..ഉദാഹരണത്തിന് കൂടുതല്‍ചിന്തിച്ചാല്‍
ഞാന്‍ചിന്തകനാവില്ലല്ലോ? എന്നതിന് പകരം എന്ത് കൊണ്ടാണ് ചിന്തകയാവില്ലല്ലോ എന്ന് ഉപയോഗികാതിരുന്നത്..എന്റെ വെറുമൊരു സംശയം മാത്രമാണേ
രമണിക,
സത്യത്തിനു കൂട്ട്
നില്ക്കാന് വളരെ
ചുരുക്കം പേര് മാത്രം.
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
Toms,
മനപ്പൂര്‍വ്വം എഴുതിയ
താണ്.
പുരുഷനായിപ്പിറക്കാത്ത
തില്‍ ഞാനിന്നും
ദുഃഖിക്കുന്നു.
എഴുത്തിലെങ്കിലും
വല്ലപ്പോഴും ഇങ്ങനെ
എഴുതി ആ വിഷമം
തീര്‍ക്കുകയാണ്.
സസ്നേഹം,
ശ്രീദേവിനായര്‍
വിലപിടിപ്പുള്ള കുപ്പിയിലെ മലിനജലം
മുന്തിയ പനിനീരിനെപ്പോലും തോല്പ്പി
ക്കുന്നത് നോക്കിനിന്നു.
തീരുമാനം തെറ്റാണന്നു പിന്നെ തോന്നരുത് കാരണം ചിന്തകളെ ഉറങ്ങാന്‍ വിട്ടാല്‍ പിന്നെ കാത്തിരിക്കണ്ടി വരില്ല നല്ല കവിത ആശംസകള്‍
സീ.കെ,,
കാത്തിരുന്നു കാണാം.
അല്ലേ?
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍
കാത്തിരിക്കാന്‍ തീരുമാനിച്ചതല്ലേ....ഇരുന്നോളൂ ...........ആശംസകള്‍........
പീ.കെ,
നന്ദി...
കാത്തിരിക്കാം
ശ്രീദേവിനായര്‍
Post a Comment