Thursday, September 24, 2009

സമയം





ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?
അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളി
ലൊക്കെ ചികഞ്ഞു നോക്കി.


കണ്ണെത്താത്ത ദൂരത്തോളം,
കാതെത്താത്ത കാലത്തോളം,
ശബ്ദം അലയിട്ട്.നുരയിട്ട്,
ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറും
ഞാന്‍ പരതി.

നിരാശകള്‍കൊണ്ട് ആശകളെയും,
വിസ്മൃതികൊണ്ട് സ്മൃതിയെയും
ഉണര്‍ത്താമെന്ന് എന്നെ അറിയിച്ച
ശക്തിയെ അറിയാതെയറിഞ്ഞു!



ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധ
ങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെ
മനസ്സിലെ ആവനാഴികളില്‍
ശരങ്ങളെതെരഞ്ഞു.


ഏതുശരത്തിനായിരിക്കാം ജീവിത
ബന്ധങ്ങളെയും,ചിന്തകളെയും
വിഭജിച്ചുതരാന്‍ കഴിയുക?


മനസ്സെന്ന മാന്ത്രികന്‍ എന്നും
എവിടെയും പിടിതരാതെ കറങ്ങി
നടക്കുന്നതും,
പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതും
അകലങ്ങളില്‍ അലയുന്നതും
ഞാനറിയുന്നു.


ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍
നിന്നും
ബാഹ്യലോകത്തിന്റെ വാതായനങ്ങള്‍
കടന്നുവരാന്‍ ശ്രമിക്കുന്ന
ജീവിത സമസ്യകളില്‍;


ഞാന്‍ അഭയം തേടുന്നത് സമയത്തിലല്ല,
എന്നില്‍ തന്നെയാണെന്ന നഗ്നസത്യം
എന്നും വിസ്മരിക്കപ്പെടുന്നുവോ?





ശ്രീദേവിനായര്‍

13 comments:

Unknown said...

"samayam" koottiyum kizhichum
kruthyathayode sookshikkunna oreyoru
pusthakam...athu kannethaadoorathu
olippichu vachirikkunnu,
aashakalum smruthikalum veendum veendum
unarthunna shakthi...
abhayam thaan thanneyaanenna sathyam
poornammayi ariyumbol aa pusthakam
namukku kaattitharum Mahaanubhaavan.
devyechiyude,
-geetha-



'

Dr. Prasanth Krishna said...

ഏതുശരത്തിനായിരിക്കാം ജീവിത
ബന്ധങ്ങളെയും,ചിന്തകളെയും
വിഭജിച്ചുതരാന്‍ കഴിയുക?

ഞാന്‍ കാലങ്ങളായ് തിരയുന്ന ശരം

SreeDeviNair.ശ്രീരാഗം said...

ഗീത,

എന്തൊക്കെയോ എഴുതണമെന്നുണ്ട്..
അതിനുള്ള “സമയം“
വരുന്നു!

സ്വന്തം,
ദേവിയേച്ചി

SreeDeviNair.ശ്രീരാഗം said...

കൃഷ്ണാ,

ഉന്നം പിഴയ്ക്കാതിരിക്കാന്‍
ആ,ശരം എന്നും നമുക്ക്
ആവനാഴിയില്‍ സൂക്ഷിക്കാം...

വന്നതില്‍ നന്ദി.

സ്വന്തം,
ചേച്ചിയമ്മ
(ഒരിക്കലും മറക്കാതിരിക്കു)

Typist | എഴുത്തുകാരി said...

“ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?
അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളി
ലൊക്കെ ചികഞ്ഞു നോക്കി.“

അതറിയാതിരിക്കുന്നതു തന്നെയല്ലേ നല്ലതു്?

ramanika said...

ജീവിതത്തിലെ ബാക്കി സമയം അറിഞ്ഞാല്‍ പിന്നെ സ്വസ്ഥതയോടെ ഇന്ന് ജീവിക്കാന്‍ പറ്റുമ്മോ ?

കവിത ഇഷ്ടപ്പെട്ടു

മേഘ said...
This comment has been removed by the author.
മേഘ said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

എഴുത്തുകാരി,

അഭിപ്രായത്തിനു നന്ദി


ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

രമണിക,

അഭിപ്രായം ഇഷ്ടമായീ


ശ്രീദേവിനായര്‍

നരസിംഹം said...

നിരാശകള്‍കൊണ്ട് ആശകളെയും,
വിസ്മൃതികൊണ്ട് സ്മൃതിയെയും
ഉണര്‍ത്താമെന്ന് എന്നെ അറിയിച്ച
ശക്തിയെ അറിയാതെയറിഞ്ഞു!

നല്ലൊരു വീക്ഷണം കവിത മനോഹരം

SreeDeviNair.ശ്രീരാഗം said...

നരസിംഹം,

നന്ദി..

പാവപ്പെട്ടവൻ said...

കാത്തു നില്‍ക്കാത്ത സമയങ്ങളെ കാത്തൊരു കവിത മനോഹരം